Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 5:23 AM GMT Updated On
date_range 2017-11-02T10:53:58+05:30ചമ്പക്കുളത്തിന് കിതപ്പ്
text_fieldsകൊല്ലം: ഒമ്പത് തവണ നെഹ്റു ട്രോഫിയിൽ മുത്തമിടുകയും മറ്റു നിരവധി ജലമേളകളിൽ കിരിടം ചൂടുകയുംചെയ്ത ചമ്പക്കുളത്തിന് അഷ്ടമുടിക്കായലിൽ കിതപ്പ്. 1980, 90, 91, 94, 95, 96, 98, 2009, 2014 വർഷങ്ങളിൽ നെഹ്റുട്രോഫിയിൽ വിവിധ ക്ലബുകൾക്കുവേണ്ടി ചമ്പക്കുളം ചുണ്ടൻ കപ്പടിച്ചപ്പോൾ അതിൽ രണ്ട് ഹാട്രിക് വിജയങ്ങളുമുണ്ടായിരുന്നു. കഴിഞ്ഞതവണ പ്രസിഡൻറ്സ് ട്രോഫിയിൽ കൊല്ലത്ത് ദയനീയമായി തോറ്റതിെൻറ കണക്കുതീർക്കാനെത്തിയവർക്ക് ഫൈനൽ കാണാതെ പുറത്താകേണ്ടിവന്നു. ചുണ്ടന്‍ വള്ളങ്ങളുടെ ആവേശത്തുഴച്ചിലിന് ആര്‍പ്പുവിളികളുമായെത്തിയ വള്ളംകളി പ്രേമികളിൽ ചിലർ ആത്മഗതം പറയുന്നുണ്ടായിരുന്നു ചമ്പക്കുളത്തിന് എന്തുപറ്റിയെന്ന്. ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റിസിെൻറ ആദ്യപാദത്തിൽ നാലാം ട്രാക്കിലാണ് ഭാവനബോട്ട് ക്ലബ് പെരിങ്ങാലം ചമ്പക്കുളത്തിനായി തുഴയെറിഞ്ഞത്. ഹരിപ്പാട് ഠൗൺ ബോട്ട് ക്ലബിെൻ ആനാരി മൂന്നാം ട്രാക്കിലും എവർമാർട്ട് ബോട്ട് ക്ലബ് കരുനാഗപള്ളിയുടെ മഹാദേവിക്കാട് കാട്ടിൽ തെക്കതിൽ രണ്ടാം ട്രാക്കിലും മാവേലിക്കര മതർ തെരേസ ബോട്ട് ക്ലബിെൻറ ശ്രീ ഗണേഷൻ ഒന്നാം ട്രാക്കിലുമായാണ് മത്സരിച്ചത്. മത്സരത്തിൽ ചമ്പക്കുളത്തിന് രണ്ടാമതായി ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. പിന്നീട് നടന്ന രണ്ടാംസ്ഥാനക്കാരുടെ ലൂസേഴ്സ് ഫൈനലിലും ചമ്പക്കുളത്തിന് വിജയിക്കാനായില്ല.
Next Story