Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 5:20 AM GMT Updated On
date_range 2017-11-02T10:50:58+05:30എരഞ്ഞിമാവിലെ നരനായാട്ട് പിണറായി സര്‍ക്കാറിെൻറ അന്ത്യംകുറിക്കും -^വെല്‍ഫെയര്‍ പാര്‍ട്ടി
text_fieldsഎരഞ്ഞിമാവിലെ നരനായാട്ട് പിണറായി സര്‍ക്കാറിെൻറ അന്ത്യംകുറിക്കും --വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം: ഗെയില്‍ വിരുദ്ധ ജനകീയസമരത്തിനുനേരെ പൊലീസ് നടത്തിയ നരനായാട്ട് പിണറായി സര്‍ക്കാറിെൻറ അവസാനത്തിെൻറ തുടക്കമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. ഗെയിലിനെതിരെ ജനാധിപത്യപരമായ ചെറുത്തുനില്പ് നടത്തുന്നവരെ ശത്രുരാജ്യത്തെ പട്ടാളത്തെ നേരിടുന്ന പോലെയാണ് പിണറായിയുടെ പൊലീസ് നേരിട്ടത്. ജനങ്ങളെ തല്ലിച്ചതച്ചും വെടിവെച്ചും കോര്‍പറേറ്റുകളെ സ്ഥാപിക്കുന്ന പിണറായി ബംഗാളിലെ ബുദ്ധദേവിെൻറയും അവിടത്തെ പാര്‍ട്ടിയുടെയും ഇന്നത്തെ നില അന്വേഷിക്കണം. ജനങ്ങളുടെ പ്രശ്നം കേള്‍ക്കാതെ ഭീഷണിപ്പെടുത്തി കാര്യംനേടാന്‍ കമ്യൂണിസ്റ്റ് ഇരുമ്പ് മറയുള്ള സ്റ്റാലിനിസ്റ്റ് രാജ്യമല്ല കേരളം. എരഞ്ഞിമാവില്‍ ഗെയിലിന് വേണ്ടി ഭീകരത സൃഷ്ടിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി സമരക്കാരോട് ചര്‍ച്ചക്ക് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story