Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 4:59 AM GMT Updated On
date_range 2 Nov 2017 4:59 AM GMTപാചകവാതക വിലവർധന മോദിയുടെ കേരളപ്പിറവി സമ്മാനം ^ഹസൻ
text_fieldsbookmark_border
പാചകവാതക വിലവർധന മോദിയുടെ കേരളപ്പിറവി സമ്മാനം -ഹസൻ തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്കുള്ള നരേന്ദ്ര മോദിയുടെ സമ്മാനമാണ് കുത്തനേയുള്ള പാചകവാതക വിലവർധനയെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലും വിലക്കയറ്റത്തിലും നട്ടംതിരിയുന്ന ജനങ്ങള്‍ക്കുള്ള ഇരുട്ടടിയാണിത്. രാജ്യത്ത് ആദ്യമായാണ് പാചകവാതകത്തിന് ഇത്രയധികം ഉയര്‍ന്നവില നല്‍കേണ്ടിവരുന്നത്. കൂട്ടിയ തുകയുടെ സിംഹഭാഗവും സബ്സിഡിയായി ലഭിക്കുമെങ്കിലും പരമാവധി വിലകൂട്ടി അധികം വൈകാതെ സബ്സിഡി തന്നെ നിര്‍ത്തലാക്കുകയാണ് കേന്ദ്ര സര്‍ക്കാറിെൻറ തന്ത്രം. പാചകവാതക വില വർധനനക്കെതിരെ മുന്‍കാലങ്ങളില്‍ നടുറോഡില്‍ പാചകം പാകംചെയ്തും കാളവണ്ടിയിറക്കിയും സമരംചെയ്ത സി.പി.എമ്മും ബി.ജെ.പിയും ഇപ്പോള്‍ എവിടെയാണെന്നും ഹസന് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story