നികുതി റി​േട്ടൺ: പാനും ആധാറും 'ബന്ധിപ്പിക്കാനാവാതെ' നിരവധിപേർ വലയുന്നു

08:16 AM
19/06/2017
കൊല്ലം: ആദായ നികുതി റിേട്ടൺ സമർപ്പിക്കാൻ ആധാർ നിർബന്ധമാക്കിയുള്ള ഉത്തരവുമൂലം നിരവധിപേർ വലയുന്നു. ജൂലൈ ഒന്നുമുതലാണ് ആദായ നികുതി റിേട്ടൺ സമർപ്പിക്കാനും പുതിയ പാൻ കാർഡിനും ആധാർ നിർബന്ധമാക്കിയിട്ടുള്ളത്. പാൻ കാർഡും ആധാർ കാർഡുമുള്ള നിരവധിപേർക്ക് ഇവ ബന്ധിപ്പിക്കണമെന്ന നിർദേശം പാലിക്കാൻ കഴിയുന്നില്ല. പാൻ കാർഡിലെയും ആധാർ കാർഡിെലയും വിവരങ്ങൾ തമ്മിലെ നേരിയ വ്യത്യാസം േപാലും 'ബന്ധിപ്പിക്കൽ' പ്രക്രിയക്ക് തടസ്സമാണ്. രണ്ടിലെയും വിവരങ്ങൾ കൃത്യമായിട്ടും ചിലർക്ക് വെബ്സൈറ്റിൽ പ്രവേശിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്താൻ കഴിയുന്നില്ലെന്നാണ് ആക്ഷേപം. ജില്ലയിലെ അക്ഷയ സ​െൻററുകളിൽ ഇതുമായി ബന്ധപ്പെട്ട് നിരവധിപേരാണ് എത്തുന്നത്. നിലവിൽ നികുതി റിേട്ടൺ സമർപ്പിക്കുന്നവർ പലരും ഇതുമൂലം എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുന്നു. ആദായ നികുതി ഒാഫിസിൽ ബന്ധപ്പെട്ടപ്പോൾ കൃത്യമായ വിവരങ്ങൾ നൽകിയാൽ അപ്ഡേറ്റ് ആവുമെന്നും തങ്ങൾക്ക് ഒന്നും ചെയ്യാനാവില്ലെന്നുമുള്ള മറുപടിയാണ് നൽകുന്നത്. എന്നാൽ. പാൻകാർഡിലും ആധാറിലും ഒരേവിവരങ്ങൾ നൽകിയവർക്ക് ഇവ ബന്ധിപ്പിക്കാൻ തടസ്സമില്ലെന്ന് ആദായനികുതി വകുപ്പുമായി ബന്ധെപ്പട്ടവർ പ്രതികരിച്ചു. വളരെക്കുറച്ച് പേർക്കുമാത്രമാണ് ചില സാേങ്കതികകാരണങ്ങളാൽ ബന്ധിപ്പിക്കാൻ തടസ്സംനേരിടുന്നതെന്നും അത് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അവർ വിശദീകരിക്കുന്നു. നിലവിൽ ആധാർ ഇല്ലാത്തവർക്കും അപേക്ഷ സമർപ്പിച്ച് കിട്ടാത്തവർക്കും പുതിയനിയമം ബാധകമല്ല. എങ്കിലും പുതിയ ഉത്തരവി​െൻറ അടിസ്ഥാനത്തിൽ അധാർ കാർഡ് എടുക്കാത്തവർ അതിനുള്ള നെേട്ടാട്ടം ആരംഭിച്ചിട്ടുണ്ട്. -സ്വന്തം ലേഖകൻ
COMMENTS