തൈകളുടെ സ്വരൂപണത്തിനും തനത് മാർഗം

08:19 AM
17/07/2017
സംഘത്തിന് 21 എക്സിക്യൂട്ടിവ് അംഗങ്ങളാണ് സംഘത്തിലുള്ളത്. ഇവർ ഒാരോരുത്തരും ഏതെങ്കിലും ഇനം പച്ചക്കറികളുടെ 50 തൈകൾ വീതം സംഘത്തിന് നൽകണം. അതിന് കഴിയില്ലെങ്കിൽ 500 രൂപ അടക്കണം. ഇതാണ് വ്യവസ്ഥ. ഇങ്ങനെ സ്വരൂപിക്കുന്ന തൈകളാണ് മൂന്നു ഡിവിഷനുകളിലെയും വീടുകളിൽ വിതരണംചെയ്യുന്നത്. ഇപ്പോൾ വെണ്ട, വഴുതന, കത്തിരി, മുളക്, തക്കാളി എന്നിവയുടെ തൈകളാണ് നൽകിവരുന്നത്. ഇതി​െൻറ ആദ്യഘട്ട വിതരണം ഫെബ്രുവരിയിൽ നടത്തി. രണ്ടാംഘട്ട വിതരണം കഴിഞ്ഞദിവസം നടന്നു. മൂന്നാം ഘട്ടത്തിലേത് ജൂലൈ 30ന് നടക്കും. നാലാംഘട്ടമായി സെപ്റ്റംബറിൽ ശീതകാല വിളകളായ കാരറ്റ്, ബീറ്റ് റൂട്ട്, കാബേജ്, കോളിഫ്ളവർ തുടങ്ങിയവയുടെ തൈകൾ വിതരണംചെയ്യും. നവംബർ മുതൽ പയർ, പാവൽ, പടവലം, കോവക്ക തുടങ്ങിയവയുടെ തൈവിതരണം തുടങ്ങും. ആദ്യം സൗജന്യമായാണ് തൈകൾ നൽകിയിരുന്നത്. കൃഷിയുടെ എല്ലാവേളയിലും സംഘം പ്രവർത്തകരുടെ ശ്രദ്ധചെല്ലുന്നതാണ് ഇവിടുത്തെ കൃഷിയുടെ വിജയരഹസ്യം. സഹകരിക്കാൻ മടിച്ച് കോർപറേഷൻ നാട്ടുകാർ സ്വന്തംനിലയിൽ കൂട്ടായ്മയുണ്ടാക്കി പച്ചക്കറികൃഷിയിൽ നേട്ടംകൈവരിക്കുേമ്പാൾ അതി​െൻറ തൈവിതരണ ഉദ്ഘാടനം, വിപണനമേളയുടെ ഉദ്ഘാടനം ചടങ്ങളുകളിൽ മാത്രം ഒതുങ്ങുകയാണ് കോർപറേഷ​െൻറ പങ്കാളിത്തവും സഹകരണവും. സംഘത്തിന് സാമ്പത്തികസഹായമോ, വിത്തോ വളമോ നൽകുന്നതിനോ കോർപറേഷൻ ഇതുവരെ തയാറായിട്ടില്ല. സംസ്ഥാന സർക്കാറി​െൻറ പദ്ധതികളിൽപെടുത്തി കൃഷിവകുപ്പ് നൽകുന്ന സഹായങ്ങൾ മാത്രമാണ് ഏക ആശ്രയം. ഡിവിഷൻ കൗൺസിലർമാർ പോലും ചടങ്ങുകളിലെത്തി പ്രസംഗിച്ച് പിരിഞ്ഞുപോകുന്നതല്ലാതെ ഒരുവിധ പ്രവർത്തനത്തിനും സഹകരിക്കുന്നില്ലെന്ന് കൃഷി നടത്തുന്ന കൂട്ടായ്മയിലെ അംഗങ്ങൾ പറയുന്നു.
COMMENTS