മനസ്സിന്​ സന്തോഷം, പോക്കറ്റിന്​ ആദായം

08:19 AM
17/07/2017
കൃഷി മനസ്സിന് സന്തോഷവും പോക്കറ്റിന് ആദായവും പകരുന്നുവെന്നാണ് പ്രവാസിമലയാളിയായ ചന്ദ്രശേഖരനും റിട്ടയേർഡ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ മോഹൻദാസും പറയുന്നത്. ഇരുവരും ചെറുകിട കർഷകസംഘം ഭാരവാഹികളാണ്. ഉള്ളിയും ഉരുളക്കിഴങ്ങുമല്ലാതെ മറ്റ് പച്ചക്കറികളൊന്നും ഇരുവരും വിലക്ക് വാങ്ങാറില്ല. തങ്ങളുടെ ആവശ്യം കഴിഞ്ഞുള്ളവ വിൽക്കുകയും ചെയ്യുന്നു. ചന്ദ്രശേഖരൻ ഇപ്പോൾ പയർ, വെണ്ട, കത്തിരി, മുളക്, ഉൗട്ടി പാഷൻഫ്രൂട്ട് തുടങ്ങിയവ കൃഷിചെയ്യുന്നുണ്ട്. പാഷൻഫ്രൂട്ട് കിലോ 80 രൂപ നിരക്കിൽ വിൽക്കുന്നുമുണ്ട്. മറ്റ് പച്ചക്കറികളും വിൽക്കുന്നുണ്ട്. എല്ലാറ്റിനും ആവശ്യക്കാർ ഏറെയാണ്. പ്രവാസിജീവിതം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ തുടങ്ങിയതാണ് കൃഷിപ്പണി. ചെറുകിട കർഷകസംഘത്തി​െൻറ നേതൃത്വത്തിൽ നാട്ടുകാരുടെ കൂട്ടായ്മ വന്നതോടെ കൃഷിയിൽ കൂടുതൽ തൽപരനായി. രാവിലെ അഞ്ചിന് നടപ്പ് കഴിഞ്ഞ് ഭാര്യയും താനും കൃഷിപ്പണികളിലേക്ക് തിരിയുമെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. പച്ചക്കറി വിളകളെ പരിപാലിക്കുന്നത് മനസ്സിന് ഒരു സേന്താഷമാണ്. ആവശ്യം കഴിഞ്ഞുള്ളവ വിൽപന നടത്താനാവുന്നത് ഒരുപ്രോത്സാഹനമാകുകയാണെന്നും ചന്ദ്രശേഖരൻ പറഞ്ഞു. ഇേദ്ദഹത്തി​െൻറ സമീപവാസിയായ മുണ്ടക്കൽ ദാസ് നിവാസിൽ മോഹൻദാസിനും ഇതേഅഭിപ്രായമാണ്. തക്കാളി കിലോക്ക് 100 രൂപവരെ വിലയായ ഇൗ സമയത്ത് മോഹൻദാസ് കഴിഞ്ഞദിവസം വിളവെടുത്തത് രണ്ടു കിലോയോളമാണ്. ടെറസിലാണ് മോഹൻദാസി​െൻറ കൃഷി. 100ലേറെ ഗ്രോബാഗുകളാണ് ടെറസിൽ നിരത്തിയിരിക്കുന്നത്. വഴുതന, തക്കാളി, വെണ്ട എന്നിവയാണ് പ്രധാന ഇനങ്ങൾ.
COMMENTS