ഇരുളടഞ്ഞ് കമ്മട്ട പുര

08:19 AM
17/07/2017
രാജഭരണസ്മരണ ഉണർത്തുന്ന ഒന്നായിരുന്നു കമ്മട്ട പുര എന്നറിയപ്പെട്ടിരുന്ന പൗരാണിക ശൈലിയിലുണ്ടായിരുന്ന കെട്ടിടം. ശോച്യാവസ്ഥയെ തുടർന്ന് നവീകരിച്ച് സാംസ്കാരിക നിലയമാക്കിയെങ്കിലും പഴയതനിമ നിലനിർത്തുമെന്ന പ്രഖ്യാപനം യാഥാർഥ്യമായില്ല. പണികൾ പൂർത്തിയാകാത്ത കെട്ടിടത്തിന് വൈദ്യുതിയും ലഭിച്ചിട്ടില്ല. വിജ്ഞാനവാടിയിൽ 'തളിരുകളില്ല'- വിനോദത്തിനൊപ്പം വിജ്ഞാനത്തിനും അവസരമൊരുക്കി ആത്യാധുനിക സൗകര്യങ്ങളോടെ ലൈബ്രറി എന്ന പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് കോളനി നിവാസികൾ കണ്ടത്. 'വിജ്ഞാനവാടി' എന്ന പേരിൽ കെട്ടിടം നിർമിച്ച് കമ്പ്യൂട്ടറുകളും സജ്ജീകരിച്ച് ഉദ്ഘാടനം കെങ്കേമമാക്കിയെങ്കിലും വൈദ്യുതിയും ഇൻറർനെറ്റും നൽകിയില്ല. ഇതോടെ കെട്ടിടം നോക്കുകുത്തിയായി. കായികരംഗത്തും കാലിടറി- കോളനിവാസികളെ കായിരംഗത്ത് മുൻപന്തിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി എങ്ങുമെത്തിയില്ല. ഇതിനായി കളിസ്ഥലം നിർമാണം ആരംഭിച്ചെങ്കിലും പാതിവഴിയിലാണ്. ചുറ്റുമതിൽ നിർമിച്ച് ഗ്രൗണ്ട് നിർമാണ ജോലികൾ തുടങ്ങിയെങ്കിലും എന്ന് കളി തുടങ്ങാനാകുമെന്ന് ഒരു നിശ്ചയവും ഇല്ല. ഫുട്ബാളിൽ മികച്ച വാഗ്ദാനങ്ങളെ ഇവിടെ കണ്ടെത്താനാകുമെന്നിരിക്കെയാണ് അധികൃതരുടെ നിസ്സംഗത. നവീകരിച്ചെങ്കിലും മാലിന്യംപേറി കുളം -ചരിത്രവും പഴമയും നിലനിൽക്കുന്ന കോളനിയുടെ പ്രധാന ജലസ്രോതസ്സാണ് ഇവിടത്തെ വറ്റാത്തകുളം. ഒഴുക്ക് നിലച്ച് മാലിന്യം അടിഞ്ഞതിനാൽ കുളംനവീകരിച്ചു. എന്നാൽ, ജലം ഒഴുകിപ്പോകാനുള്ള സംവിധാനം ഇപ്പോഴും തടസ്സപ്പെട്ട് കിടക്കുകയാണ്. ഇതോടെ മലിനജലം തങ്ങിനിൽക്കുകയാണ്. *ഭവനപദ്ധതിയും തുടങ്ങിയില്ല -പൊട്ടിപ്പൊളിഞ്ഞ ഷീറ്റിട്ട മേൽക്കൂരക്ക് താഴെ നിരവധി കുടുംബങ്ങൾ തിങ്ങിഞെരുങ്ങി ദുരിതജീവിതം തുടരുമ്പോൾ ഭവനപദ്ധതി ഒരുക്കി അവർക്ക് തണലൊരുക്കാനുള്ള ശ്രമവും പാളി. ഗുണഭോക്താക്കളുടെ ലിസ്റ്റ് ബെനിഫിഷറി കമ്മിറ്റി നാളിതുവരെ സിഡ്കോക്ക് നൽകാത്തതാണ് തിരിച്ചടിയായത്. കാറ്റിലും മഴയിലും ഭീതിയോടെ കഴിയുന്ന നിരവധി കുടുംബങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.
COMMENTS