Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്​.ആർ.ടി.സി:...

കെ.എസ്​.ആർ.ടി.സി: കൂടുതൽ ദീർഘദൂര സർവിസുകളിൽ ഫ്ലക്​സി നിരക്കിന്​ നീക്കം

text_fields
bookmark_border
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ കൂടുതൽ അന്തർസംസ്ഥാന സർവിസുകളിൽ ഫ്ലെക്സി നിരക്ക് ഏർപ്പെടുത്താൻ നീക്കം. തിരക്ക് കൂടുതലുള്ള ദിവസങ്ങളിൽ നിരക്ക് വർധിപ്പിക്കുന്നരീതിയാണിത്. ഇതിനുപുറമെ പ്രത്യേക സർവിസുകളിൽ കർണാടക ആർ.ടി.സി മാതൃകയിൽ നിരക്കുവർധന ഏർപ്പെടുത്തുന്ന അനുമതി തേടാനും കോർപറേഷൻ തീരുമാനിച്ചു. വിശേഷദിവസങ്ങളിലെ സർവിസുകളിലാണ് നിരക്കുവർധന ആലോചിക്കുന്നത്. ഒപ്പം കർണാടക ആർ.ടി.സിയുടെ മാതൃകയിൽ ശൗചാലയ സൗകര്യമുള്ള ബസുകളും സ്ലീപ്പർ സൗകര്യമുള്ള ബസുകളും പുറത്തിറക്കുന്നതി​െൻറ സാധ്യത പരിശോധിക്കാനും ആലോചന തുടങ്ങി. നിലവിൽ ഏതാനും ദീർഘദൂര സർവിസുകളിൽ ഫ്ലക്സി നിരക്ക് നിലവിലുണ്ട്. ഇതാണ് വ്യാപിപ്പിക്കുന്നത്. കൂടാതെ എറണാകുളം, കോഴിക്കോട്, തലശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്ന് പുതുച്ചേരിയിലേക്കും കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽനിന്ന് ഗോവയിലേക്കും പുതിയ സർവിസുകൾ തുടങ്ങുന്നതിന് സർക്കാറിൽനിന്ന് അനുമതി തേടും. അന്തർസംസ്ഥാന സർവിസുകൾ കൂടുതൽ ലാഭകരമാക്കി നഷ്ടം കുറക്കാനാണ് കോർപറേഷ​െൻറ തീരുമാനം. തിരക്കുള്ള അവസരങ്ങളിൽ മാത്രമേ നിരക്ക് കൂട്ടൂവെന്നും സീസണല്ലാത്ത സമയങ്ങളിൽ 15 ശതമാനം വരെ നിരക്ക് കുറക്കുമെന്നുമാണ് വ്യവസ്ഥ. അന്തർസംസ്ഥാന സർവിസുകളിൽ യാത്രക്കാർ അധികമുള്ള സമയങ്ങളും അല്ലാത്തസമയങ്ങളും വേർതിരിച്ചാകും നിരക്ക് നിശ്ചയിക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story