Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുത്തലാഖ് ബിൽ:...

മുത്തലാഖ് ബിൽ: സുപ്രീംകോടതിയെ സമീപിക്കുമെന്ന്​ ജമാഅത്ത് ഫെഡറേഷൻ

text_fields
bookmark_border
കൊല്ലം: സാധാരണ നടപടിക്രമങ്ങളെയും കീഴ്വഴക്കങ്ങളെയും അട്ടിമറിച്ച് ഒറ്റ ഇരിപ്പിൽ പാസാക്കിയ മുത്തലാഖ് ബിൽ അടിയന്തരമായി പിൻവലിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ലോക്സഭ പാസാക്കിയ മുത്തലാഖ് ബില്ലിനെതിരെ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യാനും യോഗം തീരുമാനിച്ചു. ക്രീമിെലയർ പരിധി എട്ട് ലക്ഷമാക്കി ഉയർത്തിയ കേന്ദ്രസർക്കാർ ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ചവരുത്തിയ കേരള സർക്കാർ സമീപനം തിരുത്തണമെന്നും യോഗം അഭ്യർഥിച്ചു. വഖഫ് ബോർഡ് നിയമനം യാതൊരു കാരണവശാലും പി.എസ്.സിക്ക് വിടരുത്. അത് സർക്കാറിന് പ്രാതിനിധ്യമുള്ള പ്രത്യേക റിക്രൂട്ട്മ​െൻറ് ബോർഡി​െൻറ മേൽനോട്ടത്തിൽ നടത്തണം, കേരളത്തിലെ നിയമനങ്ങളിൽ സംവരണം പാലിക്കാതെ നടത്തണമെന്ന നിർദേശം അടിയന്തരമായി പിൻവലിക്കുകയും എല്ലാ നിയമനങ്ങളിലും സംവരണ തത്ത്വം പൂർണമായും പാലിക്കുകയും ചെയ്യണം എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ഓഖി ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം രേഖെപ്പടുത്തി. സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, എം.എ. സമദ്, എ. യൂനുസ്കുഞ്ഞ് എക്സ് എം.എൽ.എ, തേവലക്കര അലിയാര് കുഞ്ഞ് മൗലവി, പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, മേക്കോൺ അബ്ദുൽ അസീസ്, കുളത്തൂപുഴ സലീം, പുനലൂർ അബ്ദുൽ റഷീദ്, കണ്ണനല്ലൂർ നിസാമുദ്ദീൻ, വൈ. ഉമറുദ്ദീൻ, അഡ്വ. നൗഷാദ്, പത്തനംതിട്ട ഷാജഹാൻ ഹാജി, ജമാലുദ്ദീൻ മൗലവി, ഇമാമുദ്ദീൻ, താജുദ്ദീൻ, പീരുമേട് അഷറഫ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story