Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആരോഗ്യപൂർണമായ...

ആരോഗ്യപൂർണമായ പുതുവർഷത്തിന് ആരോഗ്യ ജാഗ്രത പദ്ധതി

text_fields
bookmark_border
*സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും തിരുവനന്തപുരം: ആരോഗ്യപൂർണമായ പുതുവർഷത്തിനായി സംസ്ഥാനം തയാറെടുക്കുന്നു. പകർച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമുള്ള 2018-19ലെ ആരോഗ്യ ജാഗ്രത പദ്ധതിക്ക് നവവത്സരദിനത്തിൽ തുടക്കം കുറിക്കും. ജനപ്രതിനിധികളെയും വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ട് വൻ ജനപങ്കാളിത്തത്തോടെയാണ് പദ്ധതി സംസ്ഥാനത്തുടനീളം നടപ്പാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30ന് തിരുവനന്തപുരം വഴുതക്കാട് ടാഗോർ തീയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷയാവും. മന്ത്രിമാരായ കെ.ടി. ജലീൽ, എ.കെ. ബാലൻ, ഇ. ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ, മാത്യു ടി. തോമസ്, കെ. രാജു, രാമചന്ദ്രൻ കടന്നപ്പള്ളി, ടി.പി. രാമകൃഷ്ണൻ, പ്രഫ. സി. രവീന്ദ്രനാഥ്, ജി. സുധാകരൻ, എം.പിമാർ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ ജില്ലതല ഉദ്ഘാടനങ്ങളും നടക്കും. അതത് ജില്ലയുടെ ചുമതലയുള്ള മന്ത്രിയായിരിക്കും ജില്ലതല ഉദ്ഘാടനം നിർവഹിക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story