Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗില്‍ബര്‍ട്ട് ഇനിയും...

ഗില്‍ബര്‍ട്ട് ഇനിയും മടങ്ങിവന്നില്ല; വഴിക്കണ്ണുമായി കുടുംബം

text_fields
bookmark_border
ചിറയിന്‍കീഴ്: അഞ്ചുതെങ്ങ് സ്വദേശിയായ ഗില്‍ബര്‍ട്ട് വർഗീസ് ഇനിയും മടങ്ങിവന്നില്ല. ക്രിസ്മസിന് മുമ്പ് സമ്മാനങ്ങളുമായെത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന കുടുംബം ദുഃഖത്തിലാഴുകയാണ്. ഓഖി ചുഴലിക്കാറ്റ് ഉണ്ടാകുന്നതിന് ഒന്നര മാസത്തിനു മുമ്പ് കൊച്ചിയില്‍നിന്നാണ് ചൗക്കവിളാകം വീട്ടില്‍ (കുന്നുംപുറം) ഗില്‍ബര്‍ട്ട് വർഗീസ് (40) മത്സ്യബന്ധനത്തിനു പോയത്. ഇതുവരെ ഒരു വിവരവും ലഭിക്കാതിരുന്ന ഗില്‍ബര്‍ട്ട് ക്രിസ്മസി​െൻറ തലേ ദിവസമെങ്കിലും എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഭാര്യയും മക്കളും ബന്ധുക്കളും. തമിഴ്നാട്ടിൽനിന്നുള്ള 'സീ-ഏയ്ഞ്ചല്‍' എന്ന ബോട്ടില്‍ തമിഴ്‌നാട് വള്ളവിള സ്വദേശികളുടെ കൂടെയാണ് മത്സ്യബന്ധനത്തിനു പോയത്. സാധാരണ ഒന്നര മാസത്തിനു ശേഷം ബോട്ട് കൊച്ചിയില്‍ തിരിച്ചെത്തിയിട്ട് വീട്ടിലെത്താറാണ് പതിവ്. ഇത്തവണ ഗില്‍ബര്‍ട്ടി​െൻറ കൂടെ മത്സ്യബന്ധനത്തിനു പോയവരുടെയോ ബോട്ടി​െൻറയോ വിവരമോ ലഭിച്ചില്ല. ഗില്‍ബര്‍ട്ടി​െൻറ ഫോട്ടോയുമായി ബന്ധുക്കള്‍ വള്ളവിളയിലും, കൊച്ചിയിലും അന്വേഷിച്ചിട്ടും ഒരു വിവരവും ലഭിച്ചില്ല. കണ്ണുനീരും പ്രാർഥനയുമായി ഭാര്യയും മക്കളും സഹോദരങ്ങളും ഇപ്പോഴും ഗില്‍ബര്‍ട്ടിനെയും കാത്തിരിക്കുകയാണ്. ഭാര്യ സോഫിയയാണ് (34). പത്താം ക്ലാസ് വിദ്യാർഥിനി ഗീതു (15), ഒമ്പതാം ക്ലാസ് വിദ്യാർഥിനി നീതു (13), അഞ്ചാം ക്ലാസ് വിദ്യാർഥിനി സപ്ന (10) എന്നിവരാണ് മക്കൾ. മാതാവി​െൻറ വസ്തുവായ ഒന്നര സ​െൻറിലെ വീട്ടില്‍ സഹോദരങ്ങള്‍, ഭാര്യ, മക്കള്‍, മാതാവ് എന്നിവരോടൊപ്പമാണ് ഗില്‍ബര്‍ട്ട് താമസിച്ചിരുന്നത്. ഗില്‍ബര്‍ട്ടി​െൻറ ഏക വരുമാനംകൊണ്ടാണ് കുടുംബം കഴിഞ്ഞത്. അവസാനമായി നാട്ടിലെത്താനുണ്ടായിരുന്ന രണ്ടു പേരില്‍ ഒരാളായ അഞ്ചുതെങ്ങ് കുന്നുംപുറം വീട്ടില്‍ ആരോക്കി സില്‍വദാസന്‍ ക്രിസ്മസ് തലേന്ന് അർധരാത്രി വീട്ടിലെത്തിയതോടെ അഞ്ചുതെങ്ങില്‍നിന്ന് പോയ 66 പേരില്‍ 65 പേരും നാട്ടിലെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story