Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅരിപ്പ ഭൂസമരം: അഞ്ചാം...

അരിപ്പ ഭൂസമരം: അഞ്ചാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം

text_fields
bookmark_border
കുളത്തൂപ്പുഴ: ആദിവാസി ദലിത് മുന്നേറ്റ സമരസമിതിയുടെ നേതൃത്വത്തിൽ അരിപ്പയിൽ നടന്നുവരുന്ന ഭൂസമരത്തി​െൻറ അഞ്ചാം വാർഷികാഘോഷങ്ങൾക്ക് ഞായറാഴ്ച തുടക്കമാകും. വൈകീട്ട് ആദിവാസി ഗോത്രാചാരപ്രകാരമുള്ള ചാറ്റ് പൂജയോടെ ഒരുമാസം നീളുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമാകും. ജനുവരി ആദ്യവാരം ഭൂസമരത്തി​െൻറ പ്രചാരണാർഥം വിവിധ ജില്ലകളിൽ ആനുകാലിക ദലിത് വിഷയങ്ങളിൽ സെമിനാറുകളും രണ്ടാംവാരത്തിൽ സമരഭൂമിയിൽ ദലിത് ശബ്ദം ഉയർത്തുന്ന ഉത്തര മലബാറിലെ അനുഷ്ഠാന കലയായ തീപൊട്ടൻ തെയ്യം, വിവിധ കലാ-സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കും. അവസാനവാരം ഭൂസമരം വ്യാപിപ്പിക്കുന്നതി​െൻറ ഭാഗമായി തിരുവനന്തപുരത്ത് സമരാഹ്വാന റാലി സംഘടിപ്പിക്കുമെന്നും സമരസമിതി സംസ്ഥാന പ്രസിഡൻറ് ശ്രീരാമൻ കൊയ്യോൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story