Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുഖ്യമന്ത്രിയുടെ നാം...

മുഖ്യമന്ത്രിയുടെ നാം മുന്നോട്ട്: സംപ്രേഷണം ഇന്ന്​ മുതല്‍

text_fields
bookmark_border
തിരുവനന്തപുരം: സര്‍ക്കാറി​െൻറ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും ജനതാൽപര്യം അറിയുന്നതിനും പരാതി പരിഹാരത്തിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ടെലിവിഷന്‍ പരിപാടി 'നാംമുന്നോട്ട്' ​െൻറ സംപ്രേഷണം ഞായറാഴ്ച ആരംഭിക്കും. വിവിധ മലയാളം ചാനലുകളില്‍ സംപ്രേഷണമാരംഭിക്കുന്ന അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രതിവാര സംവാദ പരിപാടിയുടെ നിര്‍മാണം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ്. സി-ഡിറ്റ് സാങ്കേതിക സഹായം നല്‍കുന്നു. ആറന്മുള എം.എൽ.എ വീണ ജോര്‍ജ് അവതാരകയാകും. വിദഗ്ധ പാനലിനൊപ്പം സാമൂഹിക, സാംസ്‌കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖരും സംവാദത്തില്‍ പങ്കാളിയാകും. ആദ്യഘട്ടത്തില്‍ സംപ്രേഷണം ചെയ്യുന്ന ചാനലുകളും സംപ്രേഷണ സമയവും ചുവടെ: കൈരളി ടി.വി- വെള്ളിയാഴ്ച രാത്രി 10.30 (പുനഃസംപ്രേഷണം ശനി രാവിലെ 8.00), പീപിള്‍ ടി.വി- ഞായര്‍ രാത്രി 7.30 (പുനഃസംപ്രേഷണം ശനി വൈകീട്ട് 5.30), ഏഷ്യാനെറ്റ് ന്യൂസ്- ഞായറാഴ്ച രാത്രി 7.30, മാതൃഭൂമി ന്യൂസ്- ഞായറാഴ്ച രാത്രി 7.30, റിപ്പോര്‍ട്ടര്‍ ടി.വി- ഞായറാഴ്ച രാത്രി 7.30, ദൂരദര്‍ശന്‍- ഞായറാഴ്ച രാത്രി 7.30 (പുനഃസംപ്രേഷണം തിങ്കള്‍ രാത്രി 10.00), ന്യൂസ് 18 കേരള- ഞായര്‍ രാത്രി 8.00, മീഡിയവണ്‍- തിങ്കളാഴ്ച രാത്രി 7.30.
Show Full Article
TAGS:LOCAL NEWS 
Next Story