Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എ.എം.എ 66ാം സംസ്ഥാന ...

കെ.എ.എം.എ 66ാം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത്​

text_fields
bookmark_border
തിരുവനന്തപുരം: കേരള അറബി മുൻഷീസ് അസോസിയേഷൻ 66ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി ആറ്, ഏഴ് തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. 'അറബിഭാഷാ പഠനം ധാർമിക മുന്നേറ്റത്തിന്' എന്ന സന്ദേശത്തിൽ നടത്തുന്ന സമ്മേളനം അറബിക് സർവകലാശാലാ യാഥാർഥ്യമാക്കുക, ഭാഷാധ്യാപക പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിക്കും. ഉദ്ഘാടന സമ്മേളനം, പ്രതിനിധി സമ്മേളനം, വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം, ഭാഷാസമ്മേളനം, യാത്രയയപ്പ് സമ്മേളനം എന്നിവ രണ്ടു ദിവസങ്ങളിലായി നടക്കും. കെ.എ.എം.എ നൽകിക്കൊണ്ടിരിക്കുന്ന സി.എച്ച്. മുഹമ്മദ്കോയ അവാർഡ്, ഷിഹാബ് തങ്ങൾ അവാർഡ്, മജീദ് റഹ്മാൻ കുഞ്ഞിപ്പ അവാർഡ് എന്നിവ സമ്മേളനത്തിൽ നൽകും. തിരുവനന്തപുരത്ത് േചർന്ന സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിൽ പ്രസിഡൻറ് എ.എ. ജാഫർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഇടവം ഖാലിദ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ എം. തമീമുദ്ദീൻ, എസ്.നിഹാസ്, ഉമർ മുണ്ടൂർക്കര, ഹംസ എറണാകുളം, ഷിഹാബുദ്ദീൻ കാസർകോട്, പി.കെ. അബൂബക്കർ, അബ്ദുൽ നാസർ, അബ്ദുൽ ലത്തീഫ് ടി.ബി തൃശൂർ, കെ.എം. ഗഫൂർ, അബ്ദുൽ ജലീൽ സി.എം എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story