Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസാങ്കേതികത്വം പറഞ്ഞ്...

സാങ്കേതികത്വം പറഞ്ഞ് സാമൂഹിക സുരക്ഷാ പെൻഷൻ വൈകിക്കരുത് ^മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
സാങ്കേതികത്വം പറഞ്ഞ് സാമൂഹിക സുരക്ഷാ പെൻഷൻ വൈകിക്കരുത് -മനുഷ്യാവകാശ കമീഷൻ ആലപ്പുഴ: സാങ്കേതികകാരണങ്ങൾ പറഞ്ഞ് സാമൂഹികസുരക്ഷാ പെൻഷൻ വിതരണം വൈകിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പെൻഷൻ വെബ്സൈറ്റ് ധനവകുപ്പി​െൻറ നിർദേശപ്രകാരം ബ്ലോക്ക് ചെയ്തതിനാൽ പെൻഷൻ അനുവദിക്കാൻ വൈകിയെന്ന നഗരസഭ സെക്രട്ടറിയുടെ വിശദീകരണത്തി​െൻറ പശ്ചാത്തത്തിലാണ് കമീഷൻ ആക്റ്റിങ് അധ്യക്ഷൻ പി. മോഹനദാസി​െൻറ ഉത്തരവ്. ആലപ്പുഴ ചെങ്ങന്നൂർ മുണ്ടൻകാവ് സ്വദേശി രാധാമണിയമ്മക്ക് രണ്ടുമാസത്തിനകം പെൻഷൻ നൽകണമെന്നും കമീഷൻ നിർദേശിച്ചു. വിധവ പെൻഷൻ പലകാരണങ്ങൾ പറഞ്ഞ് താമസിപ്പിക്കുന്നു എന്നായിരുന്നു പരാതി. ചെങ്ങന്നൂർ നഗരസഭ സെക്രട്ടറിക്കാണ് ഉത്തരവ് നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story