Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൗണ്ട്​കടവിൽ സമഗ്ര...

പൗണ്ട്​കടവിൽ സമഗ്ര പാർപ്പിടപദ്ധതി നടപ്പാക്കണം ^-ഭൂസംരക്ഷണ സമിതി

text_fields
bookmark_border
പൗണ്ട്കടവിൽ സമഗ്ര പാർപ്പിടപദ്ധതി നടപ്പാക്കണം -ഭൂസംരക്ഷണ സമിതി കുളത്തൂർ: പൗണ്ട്കടവിലെ വിവാദമായ ആറര ഏക്കർ സ്ഥലത്ത് നാട്ടുകാർക്കായി സമഗ്ര പാർപ്പിടപദ്ധതി നടപ്പാക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് മുൻ വാർഡ് കൗൺസിലർ വേളി വർഗീസ് ആവശ്യപ്പെട്ടു. റെയിൽവേ പുറമ്പോക്കിൽ കഴിയുന്ന ഭൂരഹിതർക്കായി പാർപ്പിടപദ്ധതി നടപ്പാക്കാൻ ഏറ്റെടുത്ത സ്ഥലത്ത് ടെക്കികൾക്കായി വനിത ഹോസ്റ്റൽ പദ്ധതി പ്രഖ്യാപിച്ചതിനെതിരെ പൗണ്ട്കടവ് ഭൂസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ആറ്റിപ്ര സോണൽ ഓഫിസ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട ജനങ്ങൾക്കുള്ള പാർപ്പിട പദ്ധതിയാണ് ആദ്യം ഉയരേണ്ടത്. അവശേഷിക്കുന്ന സ്ഥലത്ത് വനിത ഹോസ്റ്റലും കളിസ്ഥലവും നിർമിക്കാമെന്നും അദ്ദേഹം പറഞ്ഞു. വികസനപ്രവർത്തനങ്ങളുടെ പേരുപറഞ്ഞ് നാട്ടുകാരെ ഇനിയും ദ്രോഹിക്കാൻ അനുവദിക്കില്ലെന്ന് ചടങ്ങിൽ സംസാരിച്ച ഭൂസംരക്ഷണസമിതി ചെയർമാൻ ഡോ. എ. ജഹാംഗീർ പറഞ്ഞു. സർക്കാർ ഏകപക്ഷീയമായി പ്രഖ്യാപിച്ച വനിത ഹോസ്റ്റൽ പദ്ധതിക്ക് പിന്നിൽ അഴിമതിയുണ്ട്. മൾട്ടി നാഷനൽ കമ്പനിയിലെ ജീവനക്കാർക്കായി പാവപ്പെട്ടവരുടെ അവകാശങ്ങൾ സർക്കാർ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല. നാൽപതടിപാലം മുതൽ കുളത്തൂർ സ്റ്റേഷൻകടവ്‌ വരെയുള്ള മൂന്ന് കിലോമീറ്റർ പ്രദേശത്തെ ഇരുന്നൂറോളം കുടുംബങ്ങൾ വർഷങ്ങളായി റെയിൽവേ പുറമ്പോക്കിലാണ് അന്തിയുറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 10ന് കോലത്തുകരയിൽനിന്ന് പ്രകടനമായാണ് സോണൽ ഓഫിസിലേക്ക് മാർച്ച് നടത്തിയത്. പ്രകടനം സോണൽ ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. ആറ്റിപ്ര വാർഡ് കൗൺസിലർ സുനിചന്ദ്രൻ, ഭൂസംരക്ഷണ സമിതി വർക്കിങ് ചെയർമാൻ എ.പി. ഷമ്മി, വൈസ് ചെയർമാൻ കോലത്തുകര സി. പ്രമോദ്, ജനറൽ കൺവീനർ മോഹൻദാസ്, കൺവീനർമാരായ സുനിത രാധാകൃഷ്ണൻ, എസ്. ശ്രീറാം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story