Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുട്ടറ–സൊസൈറ്റിമുക്ക് ...

മുട്ടറ–സൊസൈറ്റിമുക്ക് റോഡ് തകർന്നു

text_fields
bookmark_border
വെളിയം: വെളിയം പഞ്ചായത്തിലെ മുട്ടറ -സൊസൈറ്റിമുക്ക് റോഡ് തകർന്നത് അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രതിഷേധത്തിൽ. മൂന്നു വർഷമായി ഈ റോഡ് തകർന്ന് വാഹനങ്ങൾക്ക് സർവിസ് നടത്താൻ കഴിയാത്ത അവസ്ഥയാണ്. മരുതിമലയിലേക്കും മുട്ടറ ഗവ. സ്കൂളിലേക്കും പോകുന്ന വഴിയാണ് തകർന്നത്. ഇവിടെ നിരവധി വാഹനാപകടങ്ങൾ ഉണ്ടായിട്ടും ബന്ധപ്പെട്ട അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം. ഇതുവഴി മൂന്ന് സ്വകാര്യബസുകളും നിരവധി വാഹനങ്ങളും കടന്നുപോകുന്നുണ്ട്. ബസുകൾ റൂട്ട് മാറി സർവിസ് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ വിദ്യാർഥികൾക്ക് സ്കൂളിൽ എത്താൻ കഴിയാത്ത അവസ്ഥയുണ്ടാകും. നാട്ടുകാർ റോഡ് ഉപരോധിക്കുകയും നിരവധി സമരപരിപാടികൾ സംഘടിപ്പിച്ചിട്ടും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ല.
Show Full Article
TAGS:LOCAL NEWS 
Next Story