Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശിവഗിരി തീർഥാടന...

ശിവഗിരി തീർഥാടന പദയാത്രികർക്ക് സ്വീകരണം നൽകി

text_fields
bookmark_border
വർക്കല: നടയറ മുസ്‌ലിം ജമാഅത്ത്‌ സാധു സഹായ സമിതിയുടെ നേതൃത്വത്തിൽ ശിവഗിരി തീർഥാടകർക്ക് നടയറ ജങ്ഷനിൽ സ്വീകരണം നൽകി. പദയാത്രയിൽ വന്ന നൂറുകണക്കിന് തീർഥാടകർക്ക് വിശ്രമിക്കാൻ സൗകര്യവും ശീതളപാനീയങ്ങളും നൽകി. ഉദ്ഘാടനം അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു. നടയറ ജമാഅത്ത് സാധുസഹായ സമിതി മതേതരത്വത്തിനും സമുദായ സൗഹാർദത്തിനും മാതൃകയാവുകയാണെന്ന് എം.എൽ.എ പറഞ്ഞു. സമിതി പ്രസിഡൻറ് വൈ. ആർ. മുബാഷ് അധ്യക്ഷതവഹിച്ചു. സംഘാടക സമിതി കൺവീനർ ടി.എം. സിനിമോൻ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story