Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേശവപുരം...

കേശവപുരം സി.എച്ച്.സിയുടെ 'മുഖച്ഛായ' മാറ്റി എൻ.എസ്.എസ് ക്യാമ്പ്

text_fields
bookmark_border
കിളിമാനൂർ: നഗരൂർ രാജധാനി എൻജിനീയറിങ് കോളജിലെ ടെക്നിക്കൽ സെൽ വിഭാഗം എൻ.എസ്.എസ് യൂനിറ്റ് ക്യാമ്പ് കേശവപുരം സി.എച്ച്.സിയുടെ മുഖച്ഛായ മാറ്റി. ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന സംഘം രാവിലെ മുതൽ സന്ധ്യവരെ ആശുപത്രി പരിസരം വൃത്തിയാക്കുന്നതും കെട്ടിടം പെയിൻറ് ചെയ്യുന്നതുമെല്ലാം നാട്ടുകാർക്കും പുതിത അനുഭവമായി. 26നാണ് 67 വിദ്യാർഥികളടങ്ങുന്ന ക്യാമ്പ് നെടുമ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചത്. ഇതിനിടെ കേശവപുരം സി.എച്ച്.സിയുടെ ശോച്യാവസ്ഥ നാട്ടുകാരിൽനിന്ന് കേട്ടറിഞ്ഞ ഇവർ തങ്ങളുടെ സേവനം ഇവിടേക്ക് മാറ്റുകയായിരുന്നു. എൻ. എസ്.എസ് പ്രോഗ്രാം ഓഫിസർമാരായ മഹേഷ്, അശോക് എന്നിവർ നേതൃത്വം നൽകി. കേടായ ബയോമെഡിക്കൽ ഉപകരണങ്ങൾ, ഐ.വി സ്റ്റാൻഡുകൾ, വീൽ ചെയറുകൾ, കട്ടിലുകൾ എന്നിവയുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കുകയും ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story