Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൗണ്‍സിലറുടെ വീട്ടിൽ...

കൗണ്‍സിലറുടെ വീട്ടിൽ മോഷണം നടന്നെന്ന പരാതി വ്യാജം

text_fields
bookmark_border
ആഭരണങ്ങള്‍ കൈവശംതന്നെയുണ്ടെന്ന് വ്യക്തമാക്കി കൗണ്‍സിലര്‍ തടിതപ്പി പേരൂര്‍ക്കട: നഗരസഭ കൗണ്‍സിലറുടെ വീട്ടില്‍നിന്ന് പതിമൂന്ന്‍ പവന്‍ സ്വർണാഭരണങ്ങള്‍ കാനാനില്ലെന്ന പരാതി വ്യാജം. ആഭരണങ്ങള്‍ കൈവശംതന്നെയുണ്ടെന്ന് വ്യക്തമാക്കി കൗണ്‍സിലര്‍ തടിതപ്പി. തിരുവനന്തപുരം നഗരസഭയുടെ കിണവൂര്‍ വാര്‍ഡ്‌ കൗണ്‍സിലര്‍ കെ.സി. വിമല്‍കുമാറി‍​െൻറ അമ്പലംമുക്ക് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങള്‍ കവര്‍ച്ചപോയെന്ന പരാതിക്കാണ് കൗൺസിലർ തന്നെ 'തുമ്പുണ്ടാക്കിയത്'. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പതിമൂന്ന് പവന്‍ സ്വർണാഭരണങ്ങള്‍ മോഷണംപോയതായി കാണിച്ച് പൊലീസിന് നല്‍കിയിരുന്ന പരാതി അന്വേഷണ ഉദ്യോഗസ്ഥരെ ഏറെ കുഴക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് മൊഴിരേഖപ്പെടുത്താനായി പേരൂര്‍ക്കട പൊലീസ് ശനിയാഴ്ച കൗണ്‍സിലറെ ബന്ധപ്പെട്ടപ്പോഴാണ് ആഭരണങ്ങള്‍ ത​െൻറ പക്കല്‍തന്നെയുണ്ടെന്ന് ഇദ്ദേഹം വെളിപ്പെടുത്തിയത്. ഈ സംഭവത്തില്‍ പരാതി ലഭിച്ചപ്പോള്‍ തന്നെ പൊലീസിന് അസ്വാഭാവികത തോന്നിയിരുന്നു. അന്വേഷണം ആരംഭിച്ച പൊലീസിന് അലമാരയുടെ പൂട്ട്‌ തകര്‍ത്തതായോ കേടുപാട് സംഭവിച്ചതായോ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആഭരണങ്ങള്‍ കണ്ടെത്തിയതോടെ തലവേദന ഒഴിഞ്ഞ സമാധാനത്തിലാണ് പൊലീസ്.
Show Full Article
TAGS:LOCAL NEWS 
Next Story