Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വപ്നവാഗ്ദാനങ്ങൾ ഏറെ, ...

സ്വപ്നവാഗ്ദാനങ്ങൾ ഏറെ, പ്രതീക്ഷയടെ വിളപ്പിൽ ജനത

text_fields
bookmark_border
വിളപ്പിൽ: പ്രതീക്ഷകളുമായി ഓരോ പുതുവർഷവും എത്തുമ്പോഴും വിളപ്പിൽ ജനതയെ സംബന്ധിച്ച് നിരാശയായിരുന്നു പോയ വർഷങ്ങളെല്ലാം.10 വർഷത്തിനിടെ അധികാരികൾ അവർക്ക് നൽകിയ നിരവധി വാഗ്ദാനങ്ങളിൽ ഒന്നുപോലും ഇനിയും യാഥാർഥ്യമായിട്ടില്ല. ആദ്യം ഗ്രാമീണ ടൂറിസം ഭൂപടത്തിൽ ഇടം നേടിയത് ശാസ്താംപാറയാണ്. ഇതി​െൻറ വികസനത്തിന് കോടികളുടെ പദ്ധതികൾ അധികൃതർ പ്രഖ്യാപിച്ചിട്ട് വർഷങ്ങളായി. സഞ്ചാരയോഗ്യമായ റോഡ്, പാറ മുകളിൽ സുരക്ഷാ വേലി, പാർക്കും മണ്ഡപങ്ങളും നവീകരിക്കൽ, ശുദ്ധജല ലഭ്യത തുടങ്ങിവയായിരുന്നു വാഗ്ദാനങ്ങൾ. എന്നാൽ, പദ്ധതികളൊന്നു പോലും ഇനിയും നടപ്പായിട്ടില്ല. വിളപ്പിൽശാല കുന്നുംപുറത്ത് പോളിടെക്നിക് ആയിരുന്നു നാലുവർഷം മുമ്പ് പ്രഖ്യാപിച്ച മറ്റൊരു പദ്ധതി. ഇതിനായി കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് ഭൂമി അളവ്, സ്പെഷൽ ഓഫിസറെ നിയമിക്കൽ എന്നിവ നടത്തിയിരുന്നു. എന്നാൽ, പിന്നീട് നടപടികളൊന്നും ഉണ്ടായിട്ടില്ല. മൂന്നു വർഷം മുമ്പ് ശിലയിട്ട വിളപ്പിൽശാല പൊലീസ് സ്റ്റേഷ​െൻറ നിർമാണം ഇനിയും തുടങ്ങിയിട്ടില്ല. വിളപ്പിൽശാല യു.പി സ്കൂളിനെ ഹൈസ്കൂളാക്കാമെന്ന സർക്കാർ ഉറപ്പിനും സാങ്കേതിക സർവകലാശാല ആസ്ഥാനമെന്ന പ്രഖ്യാപനവും പട്ടികയിൽ തന്നെയാണ്. അതേസമയം, ഈ പുതുവർഷത്തിലെങ്കിലും അവയിൽ ഏതെങ്കിലും ഒന്ന്് യാഥാർഥ്യമാക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് വിളപ്പിൽശാല ഗ്രാമവാസികൾ.
Show Full Article
TAGS:LOCAL NEWS 
Next Story