Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗതാഗത നിയന്ത്രണം:...

ഗതാഗത നിയന്ത്രണം: മൂന്ന്​ നടപ്പാലം അനുമതി ലഭിച്ചു ^മേയർ

text_fields
bookmark_border
ഗതാഗത നിയന്ത്രണം: മൂന്ന് നടപ്പാലം അനുമതി ലഭിച്ചു -മേയർ കൊല്ലം: ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി നഗരത്തിലെ അഞ്ച് പ്രദേശങ്ങളിലായി നിർദേശിച്ച നടപ്പാലങ്ങളിൽ മൂന്നെണ്ണത്തിന് അനുമതി ലഭിച്ചെന്നും രണ്ടെണ്ണം പരിഗണനയിലാണെന്നും കോർപറേഷൻ കൗൺസിൽ യോഗത്തിൽ മേയർ വി. രാജേന്ദ്രബാബു പറഞ്ഞു. എസ്.എൻ. കോളജ്, സ​െൻറ് ജോസഫ്, താലൂക്ക് കച്ചേരി എന്നിവിടങ്ങളിലെ നടപ്പാലങ്ങൾക്കാണ് അനുമതിലഭിച്ചത്. ചെമ്മാൻമുക്ക്, കടപ്പാക്കട എന്നിവിടങ്ങളിലേതാണ് പരിഗണനയിൽ. കടപ്പാക്കട മുതൽ കരിക്കോട് വരെയുള്ള പ്രദേശങ്ങളിലെ നടപ്പാതയുടെ നിർമാണങ്ങൾക്കാവശ്യമായ തുക ഫണ്ടിൽനിന്ന് അനുവദിക്കാൻ തയാറാണെന്നും എന്നാൽ റോഡ് വീതികൂട്ടേണ്ട സ്ഥലങ്ങളിൽ ഇവ നടപ്പാക്കാൻ സാധ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും കൗൺസിലർമാരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. കിഫ്‌ബി ഫണ്ടുപയോഗിച്ച് മുളങ്കാടകത്ത് വാതക ശ്‌മശാനം നിർമിക്കുന്നത് സംബന്ധിച്ച് ഓപൺ ടെൻഡർ വിളിക്കണമെന്ന് എ.കെ. ഹഫീസ് ആവശ്യപ്പെട്ടു. പതിവിന് വിപരീതമായി പൊതുചർച്ച ഒഴിവാക്കിയ കൗൺസിലിൽ അജണ്ട മാത്രമാണ് പാസാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story