Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമരണവേഗത്തിൽ ബൈക്കുകൾ...

മരണവേഗത്തിൽ ബൈക്കുകൾ പായുന്നു

text_fields
bookmark_border
ഇരവിപുരം: ദേശീയപാതയിൽ അമിതവേഗത്തിലും കാൽനടക്കാർക്ക് അപകടം സൃഷ്ടിച്ചും ബൈക്കുകളിൽ പായുന്നവരെ പിടികൂടാൻ നടപടിയില്ല. പള്ളിമുക്കിനും പഴയാറ്റിൻകുഴിക്കുമിടയിൽ നിരവധി ബൈക്കപകടങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രി മകളോടൊപ്പം ഹോട്ടലിലേക്ക് നടന്നുപോയ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ റിസർച്ച് ഓഫിസർ പോളയത്തോട് സ്വദേശിയായ സജീന ബൈക്കിടിച്ച് മരിച്ചിരുന്നു. ഇതിന് അടുത്ത ദിവസവും രാത്രി ഇതേ സ്ഥലത്തുെവച്ച് കാറിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു. ഹൈവേ പൊലീസും കൺട്രോൾ റൂം പൊലീസും ദേശീയപാതയിൽ രാത്രി ഡ്യൂട്ടിയിലുണ്ടെങ്കിലും അമിതവേഗത്തിൽ വരുന്ന ബൈക്കുകൾ തടഞ്ഞുനിർത്താനോ പിടികൂടാനോ നടപടി സ്വീകരിക്കാത്തത് പ്രതിേഷധത്തിനിടയാക്കുന്നുണ്ട്. വാഹന പരിശോധനക്കായി മോട്ടോർ വാഹന വകുപ്പിന് ആത്യന്താധുനിക സൗകര്യങ്ങളോടുകൂടിയ വാഹനം നിലവിലുണ്ടെങ്കിലും ഇവരുടെ സേവനം ഒാഫിസ് സമയത്ത് മാത്രമാണ്. ദേശീയപാതയിൽ പള്ളിമുക്കിനും കൊട്ടിയത്തിനും ഇടയിൽ തെരുവുവിളക്കുകൾ കുറവായതും അപകടങ്ങൾ വർധിക്കുന്നതിന് കാരണമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story