Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശമ്പള കമീഷനുകൾ കോടതി...

'ശമ്പള കമീഷനുകൾ കോടതി ജീവനക്കാർക്ക്​ അർഹമായ പരിഗണന നൽകുന്നില്ല'

text_fields
bookmark_border
കൊല്ലം: ശമ്പള കമീഷനുകൾ കോടതി ജീവനക്കാർക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഒാർഗനൈസേഷൻ (കെ.സി.ജെ.എസ്.ഒ) 28ാമത് ജില്ല സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് വി. ഗോപാലകൃഷ്ണ​െൻറ അധ്യക്ഷതയിൽ നടന്ന സമ്മേളനം ജില്ല ജഡ്ജി ഉദ്ഘാടനം ചെയ്തു. എം. നൗഷാദ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. കെ.സി.ജെ.എസ്.ഒ സംസ്ഥാന സെക്രട്ടറി കെ. സുദർശനൻ, സംസ്ഥാന വൈസ് പ്രസിഡൻറ് കെ. സുരേന്ദ്രൻ, ജി. രാജേന്ദ്രൻപിള്ള, എ.എം. ഇസ്മായിൽ, പി. രാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ. സൈജു അലി (പ്രസി), സുനിൽകുമാർ, അനിൽകുമാർ, ഡോണൽ (വൈസ് പ്രസി), കെ.ബി. നന്ദകുമാർ (ജന. സെക്ര), ചന്ദ്രമതി, ടി. തമ്പി, ജി. വിജയകുമാർ (സെക്ര), സി. രാജേന്ദ്രബാബു (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story