Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപകർച്ചവ്യാധി പ്രതിരോധ ...

പകർച്ചവ്യാധി പ്രതിരോധ പദ്ധതിയുടെ ആക്​ഷൻ പ്ലാൻ ആസൂത്രണം ചെയ്ത് നടപ്പാക്കും

text_fields
bookmark_border
തിരുവനന്തപുരം: നഗരസഭയുടെയും ആരോഗ്യവകുപ്പി​െൻറയും ആഭിമുഖ്യത്തിൽ വൈറൽപനി, ഡെങ്കിപ്പനി, എച്ച്-1 എൻ-1, എലിപ്പനി, മലമ്പനി, ചെള്ളുപനി, വയറിളക്ക രോഗങ്ങൾ, ഹെപ്പറ്റൈറ്റിസ് എ, കോളറ തുടങ്ങിയ പകർച്ചവ്യാധി രോഗപ്രതിരോധ പ്രവർത്തനങ്ങൾ ജനുവരി ഒന്നിന് ആരംഭിക്കാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് മേയർ വി.കെ. പ്രശാന്തി​െൻറ അധ്യക്ഷതയിൽ ചേർന്ന കൗൺസിലർമാരുടെയും വിവിധ വകുപ്പ് ജീവനക്കാരുടെയും യോഗത്തിലാണ് തീരുമാനം. പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ഉൗർജിതമാക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'ജാഗ്രത' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റവന്യൂ, കൃഷി, സാമൂഹിക നീതി, വിദ്യാഭ്യാസം, മൃഗ സംരക്ഷണം, പൊതുമരാമത്ത്, ഫിഷറീസ്, കുടുംബശ്രീ എന്നിവയെ രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തും. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശീലന ബോധവത്കരണ പ്രവർത്തനങ്ങളും ശുചീകരണവും കൊതുക് നിയന്ത്രണ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. പ്രവർത്തനത്തി​െൻറ വിശദമായ ആക്ഷൻ പ്ലാൻ 31നകം തയാറാക്കുന്നതിന് ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും വാർഡ്തല മൈേക്രാപ്ലാൻ തയാറാക്കുന്നതിനുമായി ജനുവരി ഒന്ന് മുതൽ 10 വരെ എല്ലാ വാർഡുകളിലും ശുചിത്വ ആരോഗ്യ സമിതി യോഗം ചേരും. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, കെ. ശ്രീകുമാർ, വഞ്ചിയൂർ പി. ബാബു, ആർ. ഗീത ഗോപാൽ, എസ്. ഉണ്ണികൃഷ്ണൻ, വാർഡ് കൗൺസിലർമാർ, ഡി.എം.ഒ ഡോ. പി.പി. പ്രീത, ഡിസ്ട്രിക്ട് േപ്രാജക്ട് മാനേജർ ഡോ. സ്വപ്ന കുമാരി, സി.ഡി.പി.ഒമാർ, നഗരസഭ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ, കുടുംബശ്രീ സി.ഡി.എസ്, ചെയർപേഴ്സൺമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story