Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസാമൂഹികസേവന രംഗത്ത്...

സാമൂഹികസേവന രംഗത്ത് സലാല കെ.എം.സി.സി മാതൃക ^എം. അൻസാറുദ്ദീൻ

text_fields
bookmark_border
സാമൂഹികസേവന രംഗത്ത് സലാല കെ.എം.സി.സി മാതൃക -എം. അൻസാറുദ്ദീൻ കരുനാഗപ്പള്ളി: സാമൂഹിക സേവനരംഗത്ത് സലാല കെ.എം.സി.സി ഉത്തമ മാതൃകയാണെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് എം. അൻസാറുദ്ദീൻ. ഒമാൻ സലാല കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ യുവതികൾക്കുള്ള ദക്ഷിണ മേഖല സ്വർണാഭരണ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽനിന്ന് തെരഞ്ഞെടുത്ത വിവാഹിതരാകുന്ന ഏഴ് നിർധന യുവതികൾക്ക് നാല് പവൻ വീതം സ്വർണം വിതരണംചെയ്തു. ഒമാൻ മസ്കത്ത് കെ.എം.സി.സി നാഷനൽ കമ്മിറ്റി ട്രഷറർ യൂസുഫ്‌ സലിം അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ എം.എ. സലാം, സെക്രട്ടറി വരവിള നവാസ്, കാട്ടൂർ ബഷിർ, അഹമദ് ഷാ കൊട്ടാരക്കര, നൂറുദ്ദീൻ കൊട്ടിയം, പടിപ്പുര ഷറഫുദ്ദീൻ, ഷാജഹാൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story