Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനഗരപാലിക ബിൽ...

നഗരപാലിക ബിൽ ബി.ജെ.പിയുമായി ചേർന്ന് പരാജയപ്പെടുത്തിയവരാണ് സി.പി.എമ്മുകാർ ^കെ. മുരളീധരൻ

text_fields
bookmark_border
നഗരപാലിക ബിൽ ബി.ജെ.പിയുമായി ചേർന്ന് പരാജയപ്പെടുത്തിയവരാണ് സി.പി.എമ്മുകാർ -കെ. മുരളീധരൻ കിളിമാനൂർ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കാലത്ത് പഞ്ചായത്തീരാജ് നഗരപാലികാബിൽ രാജ്യസഭയിൽ അവതരിപ്പിച്ചപ്പോൾ ബി.ജെ.പിയുമായി ചേർന്ന് പരാജയപ്പെടുത്തിയവരാണ് ഇന്നത്തെ സി.പി.എമ്മുകാരെന്ന് കെ. മുരളീധരൻ എം.എൽ.എ. നഗരൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജി. ഹരികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് തോന്നയ്ക്കൽ ജമാൽ, കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗങ്ങളായ എ. ഇബ്രാഹിംകുട്ടി, എൻ. സുദർശനൻ, ഡി.സി.സി അംഗങ്ങളായ പി. സൊണാൽജ്, എ. ഷിഹാബുദ്ദീൻ, എൻ.ആർ. ജോഷി, എം.എസ്. ജുനൈദ്, സൈഫുദ്ദീൻ, എം.എ. ഹക്കീം, കെ.എസ്. ദിവാകരൻ എന്നിവർ സംസാരിച്ചു. ചിത്ര വിവരണം. നഗരൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story