Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനഗരസഭാ കൗണ്‍സിലറുടെ...

നഗരസഭാ കൗണ്‍സിലറുടെ വീട്ടിലെ മോഷണം. അന്വേഷണം പൊലീസിനെ കുഴക്കുന്നു

text_fields
bookmark_border
പേരൂര്‍ക്കട: നഗരസഭാ കൗണ്‍സിലറുടെ വീട്ടില്‍നിന്ന് 13 പവന്‍ സ്വർണാഭരണങ്ങള്‍ കാണാനില്ലെന്ന പരാതിയെ തുടർന്നുള്ള അന്വേഷണം പൊലീസിനെ കുഴക്കുന്നു. തിരുവനന്തപുരം നഗരസഭയുടെ കിണവൂര്‍ വാര്‍ഡ്‌ കൗണ്‍സിലര്‍ കെ.സി. വിമല്‍കുമാറി​െൻറ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങള്‍ കവര്‍ച്ചപോയെന്ന പരാതിയിൽ നടത്തിയ അന്വേഷണമാണ് പൊലീസിനെ കുഴക്കുന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കാണാതായതെന്നാണ് കൗണ്‍സിലര്‍ െപാലീസിന് നല്‍കിയിരിക്കുന്ന വിവരം. എന്നാൽ, അന്വേഷണത്തിൽ പൊലീസിന് അലമാരയുടെ പൂട്ട്‌ തകര്‍ത്തതായോ കേടുപാട് സംഭവിച്ചതായോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടെ, അന്വേഷണത്തില്‍ ചില രസകരമായ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇടക്കിടെ വീട് പൂട്ടി പുറത്തുപോകുന്ന ഇദ്ദേഹം ദിവസങ്ങള്‍ കഴിഞ്ഞാണ് തിരികെ വരാറുള്ളത്. ദൂരെയാത്രകള്‍ നടത്തുമ്പോള്‍ സ്വർണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നതായി പറയുന്ന അലമാര പൂട്ടി താക്കോല്‍ വീട്ടിലുള്ള പഴ്സില്‍ സൂക്ഷിക്കാറാണ് പതിവ്. ഇതിനുശേഷം വീടി​െൻറ മുന്‍വാതിലും പിന്‍വാതിലും പൂട്ടും. ഈ താക്കോലുകള്‍ സ്കൂട്ടറില്‍ സൂക്ഷിക്കും. ഈ സ്കൂട്ടറുമായി തമ്പാനൂര്‍ റെയില്‍വേ വാഹന പാര്‍ക്കിങ്ങില്‍ എത്തുന്ന ഇദ്ദേഹം സ്കൂട്ടര്‍ പാര്‍ക്ക് ചെയ്ത ശേഷം ഇതി‍​െൻറ താക്കോല്‍ പാർക്കിങ് സ്ഥലത്ത് ഏൽപിക്കും. ഇതിനുശേഷമാണ് യാത്ര പോകാറുള്ളത്. ഇത്തരത്തില്‍ പാർക്കിങ് സ്ഥലത്ത് ഏൽപിക്കുന്ന സ്കൂട്ടറി​െൻറ താക്കോല്‍ ഇടക്കിടെ ഇദ്ദേഹത്തി​െൻറ മകള്‍ വാങ്ങി വാഹനവും എടുത്ത് പോകാറുണ്ടെന്നും പറയപ്പെടുന്നു. അതേസമയം ആഭരണം മോഷണം പോയതിനു പിന്നില്‍ തമ്പാനൂരിലെ പാർക്കിങ് സ്ഥലത്ത് ജോലിചെയ്യുന്ന ചിലരാണെന്നാണ് ആരോപണം. പൊലീസ് ഈ വഴിക്ക് അന്വേഷണം ആരംഭിച്ചെങ്കിലും സംശയാസ്പദമായി ആരില്‍നിന്നും വിവരങ്ങൾ ലഭിച്ചിട്ടില്ല. അതേസമയം 13 പവന്‍ സ്വർണം സൂക്ഷിച്ചിരുന്നതായി പറയപ്പെടുന്ന തെളിവുകൾ ഹാജരാക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഒരു പ്രമുഖ ജ്വല്ലറിയില്‍ അടുത്തിടെ ആഭരണങ്ങള്‍ തൂക്കി നോക്കിയതായി ഇദ്ദേഹം പറയുന്നുണ്ടെങ്കിലും പറഞ്ഞ തീയതി ശരിയല്ലെന്ന്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story