Top
Begin typing your search above and press return to search.
Madhyamam
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമത്സ്യത്തൊഴിലാളികളുടെ ...

മത്സ്യത്തൊഴിലാളികളുടെ പരാതി കേന്ദ്രസംഘത്തിന്​ മുന്നിൽ

text_fields
bookmark_border
തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റ് രാജ്യത്തി​െൻറ വിവിധഭാഗങ്ങളിൽ വീശിയടിക്കുകയും വലിയദുരന്തമായി മാറുകയും ചെയ്ത സാഹചര്യത്തിൽ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും ജീവനും സ്വത്തിനും വലിയതോതിൽ നാശനഷ്ടമുണ്ടായ കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മത്സ്യത്തൊഴിലാളി ഫെഡറേഷൻ കേന്ദ്രസംഘത്തോട് ആവശ്യപ്പെട്ടു. നിരവധി മത്സ്യത്തൊഴിലാളികൾ മരിക്കുകയും കാണാതാവുകയും ചെയ്തു. അനാഥമായ കുട്ടികളെയും കുടുംബങ്ങളെയും സംരക്ഷിക്കാൻ പ്രത്യേകശ്രദ്ധ വേണം. ജീവൻ നഷ്ടപ്പെട്ട കുടുംബത്തിൽ ഒരാൾക്ക് വീതം സർക്കാർ ജോലി നൽകണം. നഷ്ടപ്പെട്ട ജീവനോപാധികളും വീടുകളും പുനർനിർമിക്കണം. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും സാമൂഹികസുരക്ഷിതത്വവും ഉറപ്പ് വരുത്താൻ അടിയന്തര സാമ്പത്തികസഹായം നൽകണം. കടൽഭിത്തി കെട്ടുന്നതിന് വേണ്ടി നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ മത്സ്യബോർഡ് മെംബറും മത്സ്യത്തൊഴിലാളി ഫെഡറേഷൻ ദേശീയ ട്രഷററുമായ എ.കെ. ജബ്ബാർ കേന്ദ്രസംഘത്തോട് ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story