Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശിവഗിരി തീർഥാടനം:...

ശിവഗിരി തീർഥാടനം: സ്​കൂളുകൾക്ക് അവധി

text_fields
bookmark_border
തിരുവനന്തപുരം: ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് പൊലീസുകാർക്കും ഉദ്യോഗസ്ഥർക്കും സന്നദ്ധ സേവകർക്കും താമസ സൗകര്യം ഒരുക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ള സ്കൂളുകൾക്ക് 30, ജനുവരി ഒന്ന് തീയതികളിൽ കലക്ടർ അവധി പ്രഖ്യാപിച്ചു. ഗവ. മോഡൽ എച്ച്.എസ്.എസ് വർക്കല, ഗവ.എച്ച്.എസ്.എസ് ഞെക്കാട്, ഗവ. എൽ.പി.എസ് വർക്കല, ഗവ.എച്ച്.എസ്.എസ് ചെറുന്നിയൂർ, ഗവ. എൽ.പി.എസ് എസ്.വി പുരം വർക്കല എന്നീ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. സൈനികരുടെ വിവരശേഖരണം തിരുവനന്തപുരം: യുദ്ധത്തിലോ യുദ്ധസമാന സാഹചര്യത്തിലോ മരിച്ച ജവാന്മാരുടെ ആശ്രിതരുടെയും സമാന സാഹചര്യത്തിൽ അംഗവൈകല്യം സംഭവിച്ച വിമുക്ത ഭടന്മാരുടെയും വിവരങ്ങൾ സൈനിക ക്ഷേമ ഒാഫിസ് സമാഹരിക്കും. ഈ വിഭാഗങ്ങളിൽപെടുന്നവർ അവരുടെ സർവിസ് വിവരങ്ങൾ അടിയന്തരമായി സൈനിക ക്ഷേമ ഓഫിസിൽ സർപ്പിക്കണമെന്ന് ജില്ല സൈനിക ഓഫിസർ അറിയിച്ചു. ഫോൺ: 0471 2472748.
Show Full Article
TAGS:LOCAL NEWS 
Next Story