Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാഭ്യാസവായ്​പ...

'വിദ്യാഭ്യാസവായ്​പ തിരിച്ചുപിടിക്കൽ: വിദ്യാർഥികളെ ആത്​മഹത്യയിലേക്ക്​ നയിക്കരുത്​'

text_fields
bookmark_border
തിരുവനന്തപുരം: പാവപ്പെട്ട വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം നടത്തുന്നതിന് സർക്കാർ ബാങ്കുകൾ വഴി നൽകുന്ന ധനസഹായം എസ്.ബി.െഎ നിർത്തലാക്കിയതിനെ പണ്ഡിതർ വിളക്കിത്തല നായർ ജില്ല ഡയറക്ടർ ബോർഡ് യോഗം അപലപിച്ചു. എസ്.ബി.െഎയുടെ കുടിശ്ശിക വായ്പ തിരിച്ചുപിടിക്കാൻ റിലയൻസ് അസെറ്റ് റികൺസ്ട്രക്ഷൻ കമ്പനിക്ക് എങ്ങനെ ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണം. ഇതുവഴി രാജ്യത്തെ ശക്തമായ പൊതുമേഖല പണമിടപാട് സ്ഥാപനമായ എസ്.ബി.െഎയെ സ്വകാര്യ കോർപറേറ്റുകൾക്ക് അടിയറവെച്ച് മേഖലയെ തകർക്കാൻ ശ്രമിക്കുെന്നന്നും യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡൻറ് മംഗലയ്ക്കൽ അശോകൻ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര താലൂക്ക് യൂനിയൻ സെക്രട്ടറി വെള്ളറട ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് തളിയൽ ശശിധരൻനായർ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story