Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശീയപാതയിൽ ഏഴ്...

ദേശീയപാതയിൽ ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ച് യാത്രികക്ക് പരിക്ക്

text_fields
bookmark_border
കാവനാട്: ദേശീയപാതയിൽ ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ സ്കൂട്ടർ യാത്രികക്ക് പരിക്കേറ്റു. രാമൻകുളങ്ങര ജങ്ഷന് സമീപം എസ്.ബി.ഐക്ക് മുന്നിൽ വ്യാഴാഴ്ച ഉച്ചക്ക് 2.30ഓടെയായിരുന്നു അപകടം. മൂന്ന് കാറുകൾ, കണ്ടെയ്നർ ലോറി, പിക്അപ് വാൻ, ഓട്ടോ, സ്കൂട്ടർ എന്നിവയാണ് അപകടത്തിൽപ്പെട്ടത്. ചവറ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി പിക്അപ് വാനിൽ ഇടിച്ചതിനെ തുടർന്ന് പിക്അപ് മുന്നോട്ട് നീങ്ങി കാറി​െൻറ പിന്നിലും കാർ ഓട്ടോയിലും ഓട്ടോ മറ്റൊരു കാറിലും ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇതിനിടയിൽപ്പെട്ടാണ് സ്കൂട്ടർ യാത്രികക്ക് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു കാർ ലോറിക്ക് പിന്നിലും ഇടിച്ചുനിന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ ഏറെനേരം റോഡിൽ കിടന്നതിനാൽ ഗതാഗത തടസ്സവും നേരിട്ടു. പൊലീസ് എത്തിയാണ് വാഹനങ്ങൾ റോഡിൽനിന്ന് നീക്കംചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story