Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവി. കേശവനാശാ​െൻറ നൂറാം ...

വി. കേശവനാശാ​െൻറ നൂറാം ചരമവാർഷികാചരണം 31ന് സമാപിക്കും

text_fields
bookmark_border
കൊല്ലം: സംസ്കൃത പണ്ഡിതൻ, ആയുർവേദ ആചാര്യൻ, സാഹിത്യകാരൻ, പത്രപ്രവർത്തകൻ തുടങ്ങിയ മേഖലകളിൽ പ്രതിഭ തെളിയിച്ച പരവൂർ വി. കേശവനാശാ​െൻറ നൂറാം ചരമവാർഷികാചരണത്തി​െൻറ സമാപനം 31ന് നടക്കും. പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് നടക്കുന്ന സമാപനസമ്മേളനം മുൻമന്ത്രി എം.എ. ബേബി ഉദ്ഘാടനം ചെയ്യുമെന്ന് പരവൂർ മുനിസിപ്പൽ ചെയർമാൻ കെ.പി. കുറുപ്പ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമാപന സമ്മേളനത്തോടനുബന്ധിച്ച് 'മാധ്യമപ്രവർത്തനം: കേശവനാശാൻ മുതൽ ഇന്നുവരെ' വിഷയത്തിൽ സെമിനാർ നടക്കും. മുൻമന്ത്രി സി.വി. പത്മരാജൻ വിഷയമവതരിപ്പിക്കും. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു മോഡറേറ്ററാകും. എം.എൽ.എമാരായ വീണ ജോർജ്, ജി.എസ്. ജയലാൽ, ജയ്ഹിന്ദ് ടി.വി ചീഫ് എക്സിക്യൂട്ടിവ് കെ.പി. മോഹനൻ, ജി. പ്രിയദർശനൻ, ഡോ. ആർ. പ്രസന്നകുമാർ, എസ്. ലല്ലു തുടങ്ങിയവർ സംസാരിക്കും. നഗരസഭ ചെയർമാൻ കെ.പി. കുറുപ്പ് സ്വാഗതവും സെക്രട്ടറി എ.എസ്. ശ്രീകാന്ത് നന്ദിയും പറയും. സ്ഥിരംസമിതി അധ്യക്ഷരായ സുധീർ ചെല്ലപ്പൻ, യാക്കൂബ്, നഗരസഭ സെക്രട്ടറി എ.എസ്. ശ്രീകാന്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story