Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനധികൃത കരിമണൽ ഖനനം...

അനധികൃത കരിമണൽ ഖനനം തടയാൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടുമെന്ന് കേന്ദ്ര മന്ത്രി

text_fields
bookmark_border
കൊല്ലം: കേരളത്തി​െൻറ തീരദേശ മേഖലയിലെ അനധികൃത കരിമണൽ ഖനനവും കടത്തും തടയാൻ കർശനമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടുമെന്ന് കേന്ദ്ര ഖനന മന്ത്രി നരേന്ദ്ര സിങ് തോമർ ലോക്സഭയിൽ അറിയിച്ചു. താൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞതെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി അറിയിച്ചു. കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ അനധികൃത ഖനനം നടത്തിയ ഇരുപതിനായിരത്തിലധികം കേസുകൾ പിടിച്ചെങ്കിലും ഒരു കേസിൽ പോലും എഫ്.ഐ.ആർ ഫയൽ ചെയ്യുകയോ കോടതിയിൽ കേസ് കൊടുക്കുകയോ വാഹനം കണ്ടുകെട്ടുകയോ ചെയ്തിട്ടിെല്ലന്ന് എം.പി ചൂണ്ടിക്കാട്ടി. അനധികൃത കരിമണൽ മാഫിയയും സർക്കാർ അധികൃതരും തമ്മിെല ഒത്തുകളിയുടെ ഭാഗമാണ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്തതെന്നും േപ്രമചന്ദ്രൻ പറഞ്ഞു. നിലവിെല ഖനന നിയമവും ചട്ടവും അനുസരിച്ച് അനധികൃത മണൽ ഖനനവും കടത്തും തടയേണ്ടത് സംസ്ഥാന സർക്കാറാണെന്നും അതിനായി സംസ്ഥാന സർക്കാറിനോടാവശ്യപ്പെടുമെന്നും തുടർന്ന് മന്ത്രി പറഞ്ഞു. അനധികൃത ഖനനം നടത്തുന്നവർക്കെതിരെ കർശന നിലപാട് സ്വീകരിക്കണമെന്നതാണ് കേന്ദ്ര സർക്കാറി​െൻറ അഭിപ്രായമെന്നും മന്ത്രി പറഞ്ഞതായി എം.പി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story