Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാരേറ്റ്^പാലോട് റോഡ്:...

കാരേറ്റ്^പാലോട് റോഡ്: രണ്ടാംഘട്ട നിർമാണോദ്ഘാടനം നടന്നു

text_fields
bookmark_border
കാരേറ്റ്-പാലോട് റോഡ്: രണ്ടാംഘട്ട നിർമാണോദ്ഘാടനം നടന്നു കല്ലറ: മലയോര മേഖലയിലൂടെയുള്ള പ്രധാന പാതയായ കാരേറ്റ്---കല്ലറ--പാലോട് റോഡി​െൻറ രണ്ടാംഘട്ട നിർമാണോദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. കല്ലറ ബസ്സ്റ്റാൻഡില്‍ നടന്ന നിർമാണോദ്ഘാടന ചടങ്ങിൽ ഡി.കെ. മുരളി എം.എൽ.എ അധ്യക്ഷതവഹിച്ചു. എ. സമ്പത്ത് എം.പി, ബി. സത്യന്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, കെ. ദേവദാസ്, എസ്.എം. റാസി, എസ്. ഗീത, ബി. വിഷ്ണു, കെ. മീരാന്‍, സി. ശശിധരക്കുറുപ്പ്, ദീപ ഭാസ്‌കര്‍, വി.ടി. ശശികുമാര്‍, എ.എം. റൈസ്, എസ്.കെ. സതീഷ്, എം.എന്‍. ജീവരാജ് എന്നിവര്‍ സംസാരിച്ചു. കെ. ശാന്തകുമാര്‍ സ്വാഗതവും വി.വി. ബിനു നന്ദിയും പറഞ്ഞു. ഡി.കെ. മുരളി എം.എല്‍.എയുടെ ശ്രമഫലമായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 31.7 കോടി ചെലവഴിയാണ് വാമനപുരം-ചിറ്റാർ റോഡ് എന്നറിയപ്പെടുന്ന കാരേറ്റ് -പാലോട് റോഡി​െൻറ പുനർനിർമാണം. ഇതിൽ ഒന്നാം ഘട്ടമായ കല്ലറ ശരവണ മുതൽ ഭരതന്നൂർ വരെയുള്ള ഭാഗത്ത് ടാറിങ് നടക്കുകയാണ്. കാരേറ്റ് മുതല്‍ കല്ലറ വരെയും ഭരതന്നൂര്‍ മുതല്‍ പാലോട് വരെയുമുള്ള 15.5 കിലോമീറ്റര്‍ ദൂരമാണ് ബി.എം ആൻഡ് ബി.സി നിലവാരത്തില്‍ നിർമിക്കുന്നത്. റോഡില്‍ 12 സ്ഥലങ്ങളില്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ആവശ്യമായ സ്ഥലങ്ങളില്‍ ഓടകളും പണിയുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story