Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

പ്രഖ‍്യാപനത്തിലൊതുങ്ങി വിമാനത്താവളത്തിൽ പൊലീസ് സ്​റ്റേഷൻ നിർമാണം

text_fields
bookmark_border
തിരുവനന്തപുരം: ടെർമിനലിന് പുറത്തെ സുരക്ഷ സംവിധാനത്തിൽ വൻ പാളിച്ചയെന്ന് ഇൻറലിജൻസ് റിപ്പോർട്ട് നിലനിൽക്കെ വിമാനത്താവളത്തിലെ പൊലീസ് സ്റ്റേഷൻ നിർമാണം പ്രഖ‍്യാപനത്തിലൊതുങ്ങുന്നു. സംസ്ഥാന ഇൻറലിജൻസ് വിഭാഗവും ഐ.ബിയും നടത്തിയ രഹസ്യാന്വേഷണ റിപ്പോർട്ടിലാണ് വിമാനത്താവളത്തി​െൻറ രണ്ട് ടെർമിനലുകൾ സ്ഥിതിചെയ്യുന്ന ചാക്കയിലും ശംഖുംമുഖുത്തും ഗുരതര സുരക്ഷ പാളിച്ചകൾ ഉള്ളതായി കെണ്ടത്തി വീണ്ടും അടിയന്തര റിപ്പോർട്ട് നൽകിയത്. നേരത്തേ ഇതേ ആവശ്യം ഉന്നയിച്ചുനൽകിയ റിപ്പോർട്ടിനെ തുടർന്നായിരുന്നു വിമാനത്താവളത്തിൽ പൊലീസ് സ്റ്റേഷൻ തുടങ്ങാൻ തീരുമാനിച്ചത്. ഇതിനെ തുടർന്ന് ടെർമിനലിന് മുൻവശം എയർപോർട്ട് അതോറിറ്റി പൊലീസ് സ്റ്റേഷൻ നിർമിക്കാൻ 10 സ​െൻറ് സ്ഥലം അനുവദിക്കുകയും ചെയ്തു. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും സ്ഥലം ഏറ്റെടുക്കാനോ കെട്ടിടം നിർമിക്കാനോ ആഭ്യന്തരവകുപ്പ് താൽപര്യം കാണിച്ചില്ല. ഇതിനിടെയാണ് കുടുതൽ സുരക്ഷ പാളിച്ചകൾ വീണ്ടും ഇൻറലിജൻസ് കെണ്ടത്തിയത്. പൊലീസ് സ്റ്റേഷൻ തുടങ്ങുന്നതിനുപകരം അന്ന് ടെർമിനലിനു മുന്നിലെ കഫെറ്റീരിയക്ക് സമീപത്തായി ഒരു എയ്ഡ്പോസ്റ്റ് സ്ഥാപിച്ച് തൽക്കാലം ആഭ്യന്തരവകുപ്പ് തടിയൂരുകയായിരുന്നു. എന്നാൽ, ടെർമിനലി​െൻറ പുറംഭാഗം നീരിക്ഷിക്കാനുള്ള സംവിധാനങ്ങളോ പൊലീസുകാരോ എയ്ഡ്പോസ്റ്റിലില്ല. ഇത് കാരണം സാമൂഹിക വിരുദ്ധരുടെ താവളമായി വിമാനത്താവളത്തി‍​െൻറ പുറംഭാഗങ്ങൾ മാറിയിരിക്കുകയാണ്. ദിവസവും നിരവധി വാഹനങ്ങളാണ് രണ്ട് ടെർമിനലുകളിലേക്കും വന്നുപോകുന്നത്. ഇത്തരം വാഹനങ്ങളെ നിരീക്ഷിക്കാനുള്ള കാമറ സംവിധാനങ്ങൾ പൊലീസ് എയ്ഡ്പോസ്റ്റിൽ ഇല്ല. ഇതുമൂലം വിമാനത്താവളത്തിൽ എത്തുന്ന വാഹനങ്ങളെക്കുറിച്ചുള്ള ഒരു വിവരവും വിമാനത്താവള അധികൃതർക്കോ പൊലീസിനോ അറിയാൻ കഴിയുന്നില്ല. ഇതിന് പുറമേ വിമാനത്താവളത്തിന് പുറത്ത് പലപ്പോഴും യാത്രക്കാരുടെ ലഗേജുകൾ ട്രോളികളിൽനിന്നുപോലും നഷ്ടമാകുന്നതും പതിവാണ്. രണ്ട് ടെർമിനലുകളുടെയും പുറത്തെ സുരക്ഷ ചുമതലയുള്ള സംസ്ഥാന പൊലീസ് ഇവിടേക്ക് തിരിഞ്ഞുനോക്കുകയോ പെേട്രാളിങ് ശക്തമാക്കുകയോ ഇതുവരെയും ചെയ്തിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്. നിലവിൽ സി.ഐ.എസ്.എഫ് കമാൻഡൻറി​െൻറ നേതൃത്വത്തിൽ രണ്ട് ടെർമിലുകളിലുമായി 498 സി.ഐ.എസ്.എഫ് ഭടന്മാരാണ് വിമാനത്താവളത്തിനുള്ളിൽ സുരക്ഷയൊരുക്കുന്നത്. എന്നാൽ, ടെർമിനലിന് പുറത്ത് സുരക്ഷയൊരുക്കാൻ ആകെയുള്ളത് രണ്ട് ടെർമിലുകൾക്ക് മുന്നിലായി ഒരു എസ്.ഐയും അഞ്ച് പൊലീസുകാരുമാണ്. ചാക്കയിലെ രാജ്യാന്തര ടെർമിലിന് പുറത്തെ ഭാഗങ്ങൾ വരുന്നത് രണ്ട് ലോക്കൽ പൊലീസ് സ്റ്റേഷ​െൻറ പരിധിയിലായതിനാൽ പലപ്പോഴും വിമാനത്താവളത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേെസടുക്കുന്ന വിഷയത്തിൽ പൊലീസ് സ്റ്റേഷനുകൾ തമ്മിൽ തർക്കങ്ങളും പതിവാണ്. അടിയന്തരമായി പൊലീസ് സ്റ്റേഷൻ നിർമിക്കുകയും പേട്രാളിങ് നടത്തുകയും ചെയ്താൽ മാത്രമേ അന്തർദേശീയ - ആഭ്യന്തര വിമാനത്താവളങ്ങളും ചാക്ക ജങ്ഷൻ മുതൽ ശംഖുംമുഖം വരെയുള്ള റോഡിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് അറുതിവരുത്താനാകൂ. വിമാനത്താവളത്തിലെത്തുന്ന വി.ഐ.പികളുടെ സുരക്ഷയും യാത്രാസൗകര്യമൊരുക്കുന്നതും ഈ സ്റ്റേഷ​െൻറ ചുമതലയാവും. കാപ്ഷൻ തിരുവനന്തപുരം വിമാനത്താവളം --
Show Full Article
TAGS:LOCAL NEWS 
Next Story