Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഏഴാമത്​ അക്ഷരവീട്​...

ഏഴാമത്​ അക്ഷരവീട്​ മജീഷ്യൻ നാഥിന്​

text_fields
bookmark_border
തിരുവനന്തപുരം: ഏഴാമത് അക്ഷരവീട് മജീഷ്യൻ നാഥിനാണെന്ന പ്രഖ്യാപനം കൈയടികളോടെയാണ് സദസ്സ് എതിരേറ്റത്. മൂന്നര പതിറ്റാണ്ടിലേറെ കാലമായി വേദികളിൽ വിസ്മയം തീർക്കുന്ന മജീഷ്യൻ നാഥിന് മലയാളക്കര നൽകുന്ന അംഗീകാരം കൂടിയായി പ്രഖ്യാപനം. ജമീല മാലിക്കിനുള്ള അക്ഷരവീട് സമർപ്പണ വേളയിലാണ് ഏഴാമത് വീട് നാഥിനെന്ന് പ്രഖ്യാപനം വന്നത്. ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ ശിലാഫലകം നാഥിന് കൈമാറി. ജമീല മാലിക്കിനുള്ള അക്ഷരവീട് സമർപ്പണ വേദിയിലും ഇന്ദ്രജാലം തീർക്കാൻ നാഥ് എത്തിയിരുന്നു. 15,000ലേറെ വേദികളിൽ വിവിധ പരിപാടികൾ അവതരിപ്പിച്ച നാഥ് വാടകവീട്ടിലാണ് കഴിയുന്നത്. വിവിധ പുരസ്കാരങ്ങളും അംഗീകാരങ്ങളും തേടിയെത്തുേമ്പാഴും വീടെന്നത് സ്വപ്നമായി ശേഷിച്ചു. ആ സ്വപ്ന സാക്ഷാത്കാരം കൂടിയാണ് അക്ഷരവീടിലൂടെ പുലരുന്നത്. കോട്ടയം ജില്ലക്കാരനായ ടി.എൻ. വിശ്വനാഥ് എന്ന നാഥ് പേരൂർക്കട അമ്പലമുക്കിലെ വാടകവീട്ടിലാണ് കഴിയുന്നത്. മദ്യത്തിനും മയക്കുമരുന്നിനും പുകവലിക്കുമെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് ഒേട്ടറെ പരിപാടികൾ അവതരിപ്പിച്ചു. തിരുവനന്തപുരം റീജനൽ കാൻസർ സ​െൻററിൽ നടത്തിയ പരിപാടികൾക്ക് ദേശീയ ശ്രദ്ധ ലഭിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story