Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപിക്കപ്പില്‍ കറങ്ങി...

പിക്കപ്പില്‍ കറങ്ങി റബര്‍ഷീറ്റ് മോഷണം നടത്തുന്നയാൾ പിടിയിൽ

text_fields
bookmark_border
കിളിമാനൂര്‍: കച്ചവട സാമഗ്രികളുമായി പിക്കപ് ഓട്ടോയില്‍ കറങ്ങി റബര്‍ഷീറ്റ് മോഷ്ടിച്ചിരുന്നയാൾ പിടിയിൽ. കവലയൂര്‍ പെരുംകുളം, മാടന്‍കാവ് സല്‍മാന്‍ മന്‍സിലില്‍ സല്‍മാന്‍ (19) ആണ് പിടിയിലായത്. പ്രതിയുടെ കൂട്ടാളികളായ വര്‍ക്കല സ്വദേശി സമീര്‍, ചിറയിന്‍കീഴ് സ്വദേശി സുരേഷ് എന്നിവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പള്ളിക്കൽ എസ്.ഐ വി.കെ. ശ്രീജേഷ് അറിയിച്ചു. കിളിമാനൂര്‍ സി.ഐ എസ്.വി. പ്രദീപ്കുമാര്‍, പള്ളിക്കല്‍ എസ്.ഐ വി.കെ. ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പിക്കപ് വാഹനത്തില്‍ പഴങ്ങള്‍, പച്ചക്കറി, മത്സ്യം എന്നിവ വില്‍പനെക്കന്ന വ്യാജേന കറങ്ങിനടന്ന് ഷീറ്റ് ഉണക്കാനിട്ടിരിക്കുന്ന വീടുകള്‍ കണ്ടുവെക്കുകയും രാത്രി മോഷണം നടത്തുകയുമാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് അറിയിച്ചു. കുടവൂര്‍ നാസര്‍ മന്‍സിലില്‍ നസീറി‍​െൻറ വീട്ടില്‍നിന്ന് റബര്‍ഷീറ്റുകളും കവര്‍ന്ന് പിക്കപ് ഒാട്ടോയില്‍ വരവെയാണ് സല്‍മാന്‍ പിടിയിലായത്. ഇയാളെ ചോദ്യംചെയ്തതില്‍ നിന്നുമാണ് കൂട്ടാളികളെകുറിച്ചും അഞ്ചല്‍, ചടയമംഗലം, പള്ളിക്കല്‍ തുടങ്ങി നിരവധി സ്റ്റേഷനതിര്‍ത്തിയിലെ റബര്‍ ഷീറ്റ് മോഷണങ്ങള്‍ നടത്തിയതും വ്യക്തമായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story