Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലൈഫ് പദ്ധതി: സോഷ്യൽ...

ലൈഫ് പദ്ധതി: സോഷ്യൽ ഓഡിറ്റിന് പ്രത്യേകസംഘം

text_fields
bookmark_border
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതി സംബന്ധിച്ച് സോഷ്യൽ ഓഡിറ്റ് നടത്താൻ യോഗം തീരുമാനിച്ചു. സർക്കാർ നിർദേശമനുസരിച്ച് സോഷ്യൽ ഓഡിറ്റിന് പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. ആസൂത്രണസമിതി അംഗം വിജയകുമാരൻ നായർ ചെയർമാനും സി.ഡി.എസ് ചെയർപേഴ്സന്മാരായ ശ്രീരേഖ, റീനു, ഷീല, പത്മജ, റിട്ട. ഉദ്യോഗസ്ഥൻ മുരുകേശൻ, ശ്രീകുമാർ എന്നിവർ അംഗങ്ങളുമായ സംഘമാണ് ഓഡിറ്റ് നടത്തുന്നത്. ലൈഫിൽ നിലവിൽ ഉൾപ്പെടുത്തിയവരുടെ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. നഗരസഭയുടെ ഭവനപദ്ധതി, മാലിന്യ സംസ്കരണ പദ്ധതി എന്നിവ ഉൾപ്പെടെയുള്ള വിവിധ വികസന പദ്ധതികൾക്ക് ആവശ്യമായ ഭൂമി കണ്ടെത്തുന്നതിന് പുതിയ സംവിധാനം വേണമെന്ന് സർക്കാറിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. കലക്ടർ അധ്യക്ഷനായി ഡി.എൽ.പി.സിയും സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറി അധ്യക്ഷനായി എസ്.എൽ.പി.സിയും രൂപവത്കരിച്ചതുപോലെ നഗരസഭക്കും ഇത് രൂപവത്കരിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടും.
Show Full Article
TAGS:LOCAL NEWS 
Next Story