Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓഖി: കന്യാകുമാരി...

ഓഖി: കന്യാകുമാരി ജില്ലയിൽ കേന്ദ്രസംഘം പരിശോധന തുടങ്ങി

text_fields
bookmark_border
നാഗർകോവിൽ: ഓഖി കൊടുങ്കാറ്റ് ദുരന്തംവിതച്ച കന്യാകുമാരി ജില്ലയിലെ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളെയും കർഷക ഗ്രാമങ്ങളെയും നേരിട്ടുകണ്ട് വിശകലനം നടത്താൻ കേന്ദ്രസംഘം വ്യാഴാഴ്ച കന്യാകുമാരി ജില്ലയിലെത്തി. വെള്ളിയാഴ്ചയും പരിശോധന തുടരും. കേന്ദ്ര ആഭ്യന്തരവകുപ്പ് ജോയൻറ് സെക്രട്ടറി സഞ്ജീവ്കുമാർ ജിന്താലി​െൻറ നേതൃത്വത്തിൽ അഞ്ചംഗസംഘമാണ് പരിശോധനക്ക് എത്തിയത്. ഇവർ കൊല്ലങ്കോട് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ തമിഴ്നാട് പ്രിൻസിപ്പൽ സെക്രട്ടറിയും റവന്യൂ വകുപ്പ് കമീഷണർ ഡോ. കെ. സത്യഗോപാലി​െൻറ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പ്്്്്്്്് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. തുടർന്ന് തൂത്തൂർ സ​െൻറ് ജൂഡ് കോളജിൽെവച്ച് ദുരന്ത ബാധിതരായ മത്സ്യത്തൊഴിലാളികളെ സന്ദർശിച്ച് അവരുടെ പരാതികൾ കേട്ടു. ദുരന്തം നടന്ന് ഒരുമാസം ആകുന്നതി​െൻറ അടിസ്ഥാനത്തിൽ കാണാതായവരെ മരിച്ചതായി കണക്കാക്കി സഹായം ഉടനെ നൽകണമെന്ന് അവർ അഭ്യർഥിച്ചു. വള്ളവിളയിൽ ദുരന്ത ബാധിതരുടെ വീടുകളും സംഘം സന്ദർശിച്ചു. മൂന്ന് സംഘങ്ങളായി തിരിഞ്ഞ് കർഷികവിളകൾ നശിച്ച സ്ഥലം, റോഡുകൾ തകർന്ന സ്ഥലം എന്നിവ സന്ദർശിച്ച ശേഷം കലക്ടർ ഓഫിസിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. റവന്യൂ വകുപ്പ് കമീഷണർ ശക്തി ഗോപാൽ നിരീക്ഷണ സംഘത്തി​െൻറ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. എട്ടംഗ കേന്ദ്രസംഘത്തിൽ അഞ്ചുപേർ കന്യാകുമാരിയിലും മൂന്നുപേർ ചെന്നൈയിലും ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകും. ദുരന്തത്തിൽ 18പേരാണ് കന്യാകുമാരി ജില്ലയിൽ മരിച്ചത്. ഇതിൽ എട്ടുപേർ മത്സ്യത്തൊഴിലാളികളും 10പേർ വീട് ഇടിഞ്ഞും മരംവീണും മരിച്ചവരുമാണ്. ഇതുവരെ 220 മത്സ്യത്തൊഴിലാളികളെയാണ് കാണാതായിട്ടുള്ളത്. കൂടാതെ, 13 വള്ളങ്ങളിൽ പോയ 35 മത്സ്യത്തൊഴിലാളികളെക്കുറിച്ചും വിവരമില്ല. കണ്ടെത്തി തിരിച്ചറിയാൻ കഴിയാത്തവരുടെ ഡി.എൻ.എ പരിശോധന നടക്കുന്നുണ്ട്. ഇതുവരെ 84 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു. ജനങ്ങളുടെ ആവശ്യമായ പ്രകൃതിദുരന്തമായി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യത്തെക്കുറിച്ച് പഠിച്ചശേഷം സർക്കാറിന് റിപ്പോർട്ട് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ചിത്രം ഓഖി ദുരന്തത്തെക്കുറിച്ച് പഠനം നടത്താനെത്തിയ കേന്ദ്രസംഘം ദുരന്തചിത്രങ്ങൾ വീക്ഷിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story