Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവഖഫ് ബോര്‍ഡ് നിയമനം:...

വഖഫ് ബോര്‍ഡ് നിയമനം: മുസ്​ലിം സംഘടനകളെ വിശ്വാസത്തിലെടുക്കണം- ^ഖാദി ഫോറം

text_fields
bookmark_border
വഖഫ് ബോര്‍ഡ് നിയമനം: മുസ്ലിം സംഘടനകളെ വിശ്വാസത്തിലെടുക്കണം- -ഖാദി ഫോറം തിരുവനന്തപുരം. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള ‍ തീരുമാനം നടപ്പാക്കുന്നതിനു മുമ്പ് മുസ്ലിം സംഘടനകളെ വിശ്വാസത്തിലെടുത്ത് ചര്‍ച്ച ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്ന് കേരള ഖത്തീബ്സ് ആൻഡ് ഖാദി ഫോറം സെന്‍ട്രല്‍ സെക്രേട്ടറിയറ്റ് യോഗം ആവശ്യപ്പെട്ടു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച‍ പാര്‍ലമ​െൻറിൽ അവതരിപ്പിച്ച ബില്ല് മുസ്ലിം വ്യക്തി നിയമത്തിന് നേരെയുള്ള കടന്നാക്രമണമാണെന്നും ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പിക്കാനുള്ള ഗൂഢ നീക്കത്തെ ചെറുക്കുമെന്നും യോഗം വ്യക്തമാക്കി. പ്രസിഡൻറ് പാനിപ്ര ഇബ്രാഹീം മൗലവി അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസലീം മൗലവി ഉദ്ഘാടനം ചെയ്തു. വി.എം ഫത്തഹുദ്ദീന്‍ റഷാദി, എ. ഹസന്‍ ബസരി മൗലവി, പൂക്കോയ തങ്ങള്‍ ബാഖവി, മൗലവി അന്‍വര്‍ ബാഖവി, കടുവയില്‍ ഷാജഹാന്‍ മൗലവി, പി.എം. അബ്ദുല്‍ ജലീല്‍ മൗലവി, ഹാഫിസ് സുലൈമാന്‍ മൗലവി, ഷെഫീഖ് മൗലവി അല്‍ഖാസിമി, പൂവച്ചല്‍ ഫിറോസ് ഖാന്‍ ബാഖവി, ദാക്കിര്‍ ഹുസൈന്‍ അല്‍ കൗസരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story