Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതീരസമൂഹത്തെ...

തീരസമൂഹത്തെ ശക്തിപ്പെടുത്താൻ ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾ വേണം ^എഫ്​.എം.എൽ

text_fields
bookmark_border
തീരസമൂഹത്തെ ശക്തിപ്പെടുത്താൻ ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾ വേണം -എഫ്.എം.എൽ വലിയതുറ: തീരസമൂഹത്തെ ശക്തിപ്പെടുത്താൻ ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾ വേണമെന്ന് ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ് (എഫ്.എം.എൽ) ആവശ്യപ്പെട്ടു. കടലുമായി ബന്ധപ്പെട്ട പ്രതികൂല സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ അനുയോജ്യർ തീരസമൂഹമാണ്. അവരുടെ കഴിവുകളെ ശക്തിപ്പെടുത്തി പുതിയ മേഖലകളിലേക്ക് എത്തിക്കാൻ ദീർഘകാലാടിസ്ഥാനത്തിൽ വിദ്യാഭ്യാസ-തൊഴിൽ പദ്ധതികൾ നയപരമായി രൂപപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. എഫ്.എം.എൽ വളൻറിയർമാർക്കായി നടത്തിവന്ന സ്കൂബ ഡൈവിങ് പരിശീലനം പൂർത്തിയായി. അഡ്വാൻസ് ഒാപൺ വാട്ടർ വരെയുള്ള പരിശീലനമാണ് പൂർത്തിയായത്. അടുത്ത ഘട്ടമെന്ന നിലയിൽ റെസ്ക്യൂ ഡൈവർ, എമർജൻസി ഫസ്റ്റ് റെസ്പോൺസ് (ഇ.എഫ്.ആർ) എന്നീ പരിശീലനം അടുത്തവർഷം ജനുവരി പകുതിയോടെ സംഘടിപ്പിക്കും. പരിശീലനത്തിൽ പെങ്കടുക്കുന്ന പത്തോളം പേർക്ക് ഇൗ മേഖലയിൽ പ്രവർത്തിക്കാൻ ഉപയോഗിക്കാവുന്ന അന്താരാഷ്ട്ര ലൈസൻസ് ലഭിക്കും. സ്കൂബ ഡൈവിങ്ങുമായി ബന്ധപ്പെട്ട് അനന്തമായ തൊഴിൽ സാധ്യതകളാണ് ഒായിൽ റിഫൈനറി, ഷിപ്പ് യാർഡുകൾ, ടൂറിസം തുടങ്ങി മേഖലകളിൽ ലോകമെമ്പാടുമുള്ളത്. അതിനാൽ പ്രത്യേക പരിശീലന കോഴ്സുകൾ സർക്കാർതലത്തിൽ ആരംഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വൊക്കേഷണൽ ഫിഷറീസ് ഹയർ സെക്കൻഡറി തലത്തിൽ മൂന്ന് സ്കൂളുകളെയെങ്കിലും ഇതിനായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.എം.എൽ അധികൃതർക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്. ഇത്തരം കോഴ്സുകൾ പാസാകുന്നവർക്ക് ഡിസാസ്റ്റർ മാനേജ്മ​െൻറ്, മറൈൻ എൻഫോഴ്സ്മ​െൻറ്, കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ്, നേവി, സി.എം.എഫ്.ആർ.െഎ-ടെക്നിക്കൽ സ്റ്റാഫ് തുടങ്ങിയ മേഖലകളിൽ തൊഴിൽ സംവരണം ഏർപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെട്ടു. പടം ക‍ാപ്ഷൻ: കടലിൽ സ്കൂബ ഡൈവിങ് പരിശീലനം നടത്തുന്നവർ
Show Full Article
TAGS:LOCAL NEWS 
Next Story