Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആരെയും...

ആരെയും ഭാവഗായകനാക്കും...

text_fields
bookmark_border
ആരും ഭാവഗായകനാക്കുംവിധം സുന്ദരക്കാഴചയാണ് മങ്കയം വെള്ളച്ചാട്ടം ഒരുക്കുന്നത്. ശുദ്ധവും രമണീയവുമായ പ്രകൃതിയിൽ സ്ഥിതിചെയ്യുന്ന മങ്കയം വെള്ളച്ചാട്ടം സന്ദർശകർക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ്. ജൈവ വൈവിധ്യ കലവറയായ അഗസ്ത്യമലയുടെ കരുതൽ മേഖലയാണ് സംസ്ഥാനത്ത് വലിപ്പത്തിൽ രണ്ടാംസ്ഥാനത്തുള്ള പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത്. നിത്യഹരിത വനങ്ങളും പുൽമേടുകളും അസംഖ്യം നീർച്ചാലുകളും കൊണ്ട് സമ്പന്നമാണ് ഇവിടം. ആനമുടിയും അഗസ്ത്യാർകൂടവും കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ പൊന്മുടി മലകൾ മുതൽ മങ്കയം വെള്ളച്ചാട്ടം വരെയുള്ള നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇവിടെയുണ്ട്. പാലോട്-ബ്രൈമൂർ റോഡിൽ ഇടിഞ്ഞാൽ ജങ്ഷൻ പിന്നിട്ടാൽ വെള്ളച്ചാട്ടമായി. െബ്രെമൂർ മലനിരകളിൽനിന്ന് ഉദ്ഭവിക്കുന്ന ചിറ്റാറി​െൻറ ഭാഗമാണ് ഇൗ വെള്ളച്ചാട്ടം. മൂന്ന് തട്ടുകളായി സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടത്തിൽ ഏറ്റവും താഴെയുള്ളതിൽ മാത്രമേ കുളിക്കാൻ അനുവാദമുള്ളൂ. കമനീയമായ കാഴ്ച വിരുന്നൊരുക്കുന്ന മറ്റ് രണ്ട് വെള്ളച്ചാട്ടങ്ങളും ഏറെ അപകടകരമാണ്. വനംവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വനം സംരക്ഷണ സമിതിക്കാണ് ഇവിടുത്തെ നിയന്ത്രണം. കൃത്രിമത്വങ്ങളില്ലാതെ ശുദ്ധമായ പ്രകൃതിയെ അറിയാൻതക്ക നിലയിലാണ് വനംവകുപ്പ് ഇൗ വെള്ളച്ചാട്ടങ്ങളെ സംരക്ഷിച്ചിരിക്കുന്നത്. കാപ്ഷൻ ഇടിഞ്ഞാർ മങ്കയം വെള്ളച്ചാട്ടം
Show Full Article
TAGS:LOCAL NEWS 
Next Story