Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആ വീട്ടിലേക്കുള്ള വഴി

'ആ' വീട്ടിലേക്കുള്ള വഴി

text_fields
bookmark_border
ജി. ശങ്കറിനെക്കൊണ്ട് മണ്ണിൽ കൊച്ചുവീട് മെനഞ്ഞ് മുറ്റംനിറയെ പൂക്കളും വർണമത്സ്യങ്ങളും കിളികളുമൊക്കെയായി ശിഷ്ടകാലം കഴിയണമെന്ന ആഗ്രഹം പൂർത്തീകരിക്കാനാകാതെയാണ് പാപ്പനംകോട് ബഷീർ എന്ന പ്രതിഭ യാത്രയായത്. അദ്ദേഹത്തി​െൻറ പ്രിയസഖി നന്മയുടെ സ്നേഹവീടൊരുക്കാൻ സ്ഥലം വിട്ടുനൽകിയപ്പോൾ ആ ആഗ്രഹമാണ് സഫലമാകുന്നത്. 'അക്ഷരവീടി'​െൻറ ലക്ഷ്യമായ സൗഹൃദവും സ്നേഹവും പാലോട് ഗ്രാമത്തിൽ പൂത്തുലയുന്ന നാളുകളായിരുന്നു പിന്നീട്. നടൻ മധു തറക്കല്ലിട്ട 'ആ' വീടി​െൻറ ഫൗണ്ടേഷൻ നിറക്കാനായി പഞ്ചായത്ത് അംഗം ഇടവം ഷാനവാസും ആദിവാസി സംഘവും ഉൗര് മൂപ്പൻ ബാലകൃഷ്ണൻ കാണിയും ആവേശത്തോടെ എത്തി. ആദ്യത്തെ ഇഷ്ടികവെച്ചുകൊണ്ട് പ്രസിഡൻറ് വി.കെ. മധുവും മേൽക്കൂര പടുത്തുയർത്താൻ നിറഞ്ഞ ചിരിയോടെ പാലോട് സബ് ഇൻസ്പെക്ടർ രാഹുൽ രവീന്ദ്രനും എത്തി. പാലോട് തരണി ആർട്സ് അക്കാദമിയിലെ വിദ്യാർഥികൾ പരിസ്ഥിതി ദിനാചരണത്തി​െൻറ ഭാഗമായി വീടിന് ചുറ്റും 51 മുല്ലത്തൈകൾ നട്ട് സ്നേഹഗീതം പാടി. ഹാബിറ്റാറ്റിലെ സുരേഷ് 'ആ' വീടി​െൻറ സൗന്ദര്യത്തെക്കുറിച്ച് എപ്പോഴും വാചാലനായി. മഴയും വെയിലും തലോടി 'ആ' വീടി​െൻറ നിറഭിത്തികൾ ഉയർന്നപ്പോൾ വീട്ടിലേക്കുള്ള വഴിക്ക് നാട്ടുകാർ പേരിട്ടു. 'അക്ഷരവീട് ലെയിൻ' 'ആ' വീട്ടിലേക്കുള്ള വഴിയുടെ ഉദ്ഘാടനം ചെയ്ത ബ്ലോക്ക് പ്രസിഡൻറ് കെ.പി. ചന്ദ്രൻ എല്ലാ ഘട്ടങ്ങളിലും സംഘാടകരെ ഒന്നിച്ചു ചേർത്തുനിർത്തി. വാർഡ് മെംബർ ചന്ദ്രൻ ജോർജ് ജോസഫ്, പ്രഫ. അയ്യൂബ്, ഫൈസൽ, ഷംസുദ്ദീൻ താന്നിമൂട്, ഒഴുകുപാറ ഹക്കീം, എസ്.എ. റഷീദ്, നസീർ, സലിം പള്ളിവിള, ചന്ദ്രശേഖരപിള്ളയും വ്യാപാരികളും വീട്ടിലേക്കുള്ള സമ്മാനങ്ങളുമായി വന്നു. മുറ്റത്ത് മുല്ലകൾ പൂക്കുേമ്പാൾ, ശലഭങ്ങൾ നൃത്തംചെയ്യുേമ്പാൾ ബഷീറി​െൻറ മണ്ണുകൊണ്ടൊരുവീട് എന്ന സ്വപ്നം മാധ്യമവും അമ്മയും യു.എ.ഇ എക്സ്േചഞ്ചും ചേർന്ന് കൈകോർത്ത് മറ്റൊരു പ്രതിഭ ജമീല മാലിക്കിലൂടെ യാഥാർഥ്യമാക്കുകയാണ്. സ്നേഹം പൂത്തുലഞ്ഞ മണ്ണിൽ 'ആ' വീട് നൽകുന്ന ഒരുമയുടെ ദിനങ്ങളാകും പാലോട് ഗ്രാമത്തിന് ഇനി. അസീം പള്ളിവിള
Show Full Article
TAGS:LOCAL NEWS 
Next Story