Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരള പ്രദേശ്​ എക്സ്​​...

കേരള പ്രദേശ്​ എക്സ്​​ സർവിസ്​മെൻ കോൺഗ്രസ്​ ജില്ല സമ്മേളനം

text_fields
bookmark_border
കൊല്ലം: കേരള പ്രദേശ് എക്സ് സർവിസ്മെൻ കോൺഗ്രസ് പുനഃസംഘടനയുടെ ഭാഗമായുള്ള ജില്ല സമ്മേളനം നടന്നു. ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. വിമുക്ത ഭടന്മാർക്ക് അർഹിച്ച പരിഗണന നൽകണമെന്നും അവരുടെ സംരക്ഷണം സർക്കാറുകളുടെ കടമയാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. സംസ്ഥാന ചെയർമാൻ കേണൽ ഭുവനചന്ദ്രൻനായർ അധ്യക്ഷത വഹിച്ചു. െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് എൻ. അഴകേശൻ വിമുക്ത ഭടന്മാർക്ക് കോർപറേഷൻ എംപ്ലോയീസ് യൂനിയ​െൻറ അംഗത്വ കാർഡ് വിതരണം ചെയ്തു. വിമുക്ത കോർപറേഷൻ ജീവനക്കാരുടെ ഇ.എസ്.െഎ പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല സൈനിക ബോർഡ് ഒാഫിസർ എം.കെ. ബാലചന്ദ്രൻ ബോധവത്കരണ ക്ലാസ് നടത്തി. വടക്കേവിള ശശി, അയത്തിൽ തങ്കപ്പൻ, ആൻറണി പുല്ലുവിള, ദേവരാജൻ, ഗീത കൃഷ്ണൻ, ഒ.ബി. രാജേഷ്, മണികണ്ഠൻ, ജനാർദനൻപിള്ള, പന്മന ജയകൃഷ്ണൻ, ബി. മുരളീധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഗോപൻ കുറ്റിച്ചിറ (ജില്ല ചെയർ), വി.പി. ഉണ്ണികൃഷ്ണൻ (ജന. സെക്ര), പന്മന ജയകൃഷ്ണൻ, മണികണ്ഠകുമാർ (വൈസ് ചെയർ), പീറ്റർ ജോർജ്, മുരളീധരൻ (സെക്ര), ജനാർദനൻപിള്ള (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story