Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആർക്കും കയറി വരാവുന്ന...

ആർക്കും കയറി വരാവുന്ന വഴിയമ്പലമല്ല എൽ.ഡി.എഫ് -^പി. പ്രസാദ്

text_fields
bookmark_border
ആർക്കും കയറി വരാവുന്ന വഴിയമ്പലമല്ല എൽ.ഡി.എഫ് --പി. പ്രസാദ് ചവറ: ആർക്കും കയറി വരാവുന്ന വഴിയമ്പലമല്ല എൽ.ഡി.എഫ് എന്ന് സി.പി.െഎ സംസ്ഥാന കൗൺസിൽ അംഗം പി. പ്രസാദ്. സി.പി.ഐ ചവറ മണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ നൊന്തുപെറ്റ കുഞ്ഞാണ് എൽ.ഡി.എഫ് എന്നും അദ്ദേഹം പറഞ്ഞു. എം. സഹദേവൻ നഗറിൽ (ചവറ വിജയ പാലസ് ഒാഡിറ്റോറിയം) രണ്ടു ദിവസമായി നടന്ന സമ്മേളനത്തിൽ മുതിർന്ന നേതാവ് കെ.എസ്. ബാബു പതാക ഉയർത്തി. വി. ജ്യോതിഷ്കുമാർ, കെ. തങ്കമണി പിള്ള, ആർ. മുരളി എന്നിവരുടെ പ്രിസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു, ജില്ല സെക്രട്ടറി എൻ. അനിരുദ്ധൻ, ആർ. രാമചന്ദ്രൻ എം.എൽ.എ, ജില്ല അസി. സെക്രട്ടി ശിവശങ്കരൻ നായർ, ആർ. വിജയകുമാർ, ഐ. ഷിഹാബ്, എ. അബ്ബാസ്, എസ്. വത്സല കുമാരി, അഡ്വ. പി.ബി. ശിവൻ എന്നിവർ സംസാരിച്ചു. അനിൽ പുത്തേഴം സ്വാഗതം പറഞ്ഞു. ഷാജി എസ്. പള്ളിപ്പാടൻ രാഷ്ട്രീയ റിപ്പോർട്ടും മണ്ഡലം സെക്രട്ടറി പി.ബി. രാജു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എസ്. സോമൻ രക്തസാക്ഷി പ്രമേയവും കെ.ജി. വിശ്വംഭരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. 25 അംഗ മണ്ഡലം കമ്മിറ്റിയെയും സെക്രട്ടറിയായി പി.ബി. രാജുവിനെയും തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story