Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഐ.സി.പി.സി...

ഐ.സി.പി.സി േപ്രാഗ്രാമിങ്​ ഒളിമ്പിക്സ്​ സെമി ഫൈനൽ സമാപിച്ചു

text_fields
bookmark_border
കൊല്ലം: കമ്പ്യൂട്ടർ േപ്രാഗ്രാമിങ് ഒളിമ്പിക്സ് എന്നറിയപ്പെടുന്ന ഐ.സി.പി.സി മത്സരത്തി​െൻറ സെമി ഫൈനൽ അമൃതപുരി കാമ്പസിൽ നടന്നു. നാനൂറിലധികം ടീമുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് ടീമുകൾ 2018 ഏപ്രിലിൽ അമേരിക്കയിെല റാപ്പിഡ് സിറ്റിയിൽ നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടി. ഈ മത്സരത്തിൽ ഐ.ഐ.ഐ.ടി ഹൈദരാബാദിലെ ടീം ഒന്നാം സ്ഥാനവും ഐ.ഐ.ടി ഖരഗ്പൂർ രണ്ടാം സ്ഥാനവും ഐ.ഐ.ഐ.ടി ബംഗളൂരു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ടൂ വീക്ക് ടൂ സ്ലൊ, ദ വിൻഡിക്കേറ്റേഴ്സ്, മൊച്ചിസുക്കി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട ടീമുകൾ. ഇന്ത്യയിലെ ഏറ്റവും വലിയ സൗജന്യ ഇ-ലേണിങ് പോർട്ടലായ അൺ അക്കാദമിയുമായി സംയുക്തമായാണ് അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസ് മത്സരം നടത്തിയത്. അന്താരാഷ്ട്ര േപ്രാഗ്രാമിങ് ക്യാമ്പായ ഹലോ ഇന്ത്യ-റഷ്യ ബൂട്ട് ക്യാമ്പിന് 2018 മാർച്ച് 22 മുതൽ 30 വരെ അമൃതപുരി കാമ്പസ് വേദിയാവുമെന്നും അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story