Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമോദി ഭരണം കർഷകർക്ക്​...

'മോദി ഭരണം കർഷകർക്ക്​ ദുരിതം സമ്മാനിക്കുന്നു'

text_fields
bookmark_border
കൊല്ലം: മോദി സർക്കാറി​െൻറ ഭരണം കർഷകർക്ക് ദുരിതം മാത്രമാണ് സമ്മാനിക്കുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. സ്വതന്ത്ര കർഷക സംഘം ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച പാർലമെേൻററിയനുള്ള പുരസ്കാരം ലഭിച്ച എൻ.കെ. പ്രേമചന്ദ്രന്ന് സ്വതന്ത്ര കർഷക സംഘം ജില്ല ജനറൽ സെക്രട്ടറി എം. ഹബീബ് മുഹമ്മദ് ഉപഹാരം നൽകി. കാരിയറ നസീർ, എ. ഫസലുദ്ദീൻ, കുറുക്കോളി മൊയ്തീൻ, കെ.യു. ബഷീർ, ജെ. സുബൈർ, എം.എ. കബീർ, പറമ്പിൽ സുബൈർ, മുതിരപ്പറമ്പ് ഹക്കീം, കായിക്കര ഷാഹുൽ ഹമീദ്, അബ്ദുൽ കലാം കുന്നിക്കോട്, പുനലൂർ കലാം എന്നിവർ പെങ്കടുത്തു. അസിംകുഞ്ഞ് നന്ദി പറഞ്ഞു. 'സ്ഥിരംയാത്രക്കാരുടെ പ്രശ്നങ്ങൾ റെയിൽവേ പരിഹരിക്കണം' കൊല്ലം: സ്ഥിരംയാത്രക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹാരം കാണാനും ഉന്നത റെയിൽവേ അധികാരികൾ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെടുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. എറണാകുളം-കൊല്ലം റൂട്ടിൽ കൂടുതൽ പാസഞ്ചർ -മെമു സർവിസുകൾ ആരംഭിക്കുന്നതിനും ട്രെയിനുകൾ കൃത്യസമയം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനും സമ്മർദം ചെലുത്തണമെന്നാവശ്യപ്പെട്ടുള്ള നിവേദനം സതേൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എം.പിക്ക് നൽകി. യാത്രക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാനുള്ള എം.പിയുടെ ശ്രമം അഭിനന്ദനാർഹമാണെന്ന് അസോസിയേഷൻ പ്രസിഡൻറ് സജീവ് പരിശവിളയും ജനറൽ സെക്രട്ടറി കണ്ണനല്ലൂർ നിസാമും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story