Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതൊഴിലവകാശ...

തൊഴിലവകാശ സംരക്ഷണത്തിനായി പോരാടും ^ബിന്ദുകൃഷ്ണ

text_fields
bookmark_border
തൊഴിലവകാശ സംരക്ഷണത്തിനായി പോരാടും -ബിന്ദുകൃഷ്ണ കൊല്ലം: ചുമട്ടുതൊഴിലാളി ഭേദഗതി ഓർഡിനൻസിലെ ഒമ്പത് എ, ഒമ്പത് ബി എന്നീ ഖണ്ഡിക ഒഴിവാക്കി തൊഴിലാളികളുടെ ആശങ്കകൾ ഒഴിവാക്കാൻ സർക്കാർ തയാറായില്ലെങ്കിൽ തൊഴിലവകാശ സംരക്ഷണത്തിനായി സമരംചെയ്യുമെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ. കൊല്ലം കലക്ടറേറ്റിന് മുന്നിൽ നടത്തിയ തൊഴിലാളികളുടെ പിക്കറ്റിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഫെഡറേഷൻ ജില്ല പ്രസിഡൻറ് എ.കെ. ഹഫീസ് അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് എൻ. അഴകേശൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറിമാരായ എം.എം. നസീർ, ഷാനവാസ് ഖാൻ എന്നിവർ സംസാരിച്ചു. കോയിവിള രാമചന്ദ്രൻ, എസ്. നാസറുദ്ദീൻ, കാഞ്ഞിരംവിള അജയകുമാർ, ചിറ്റുമൂല നാസർ, കൃഷ്ണവേണി ജി. ശർമ, എൻ. ഉണ്ണികൃഷ്ണൻ, വിപിനചന്ദ്രൻ, അയത്തിൽ തങ്കപ്പൻ, എച്ച്. അബ്ദുൽ റാൻ, കോതേത്ത് ഭാസുരൻ, ജി. ജയപ്രകാശ്, സുൽഫിക്കർ ഭൂട്ടോ, പനയം സജീവ്, എം.എം. ഷഫീഖ്, സുരേഷ്കുമാർ ബാബു, പരവൂർ ഹാഷിം, മൈലക്കാട് സുനിൽ, വെളുത്തമണൽ അസീസ്, കുളത്തൂപ്പുഴ സലീം, മഹറുന്നീസ, ഷെഹീർ, ജോസ് വിമൽരാജ്, പത്തനാപുരം നൗഷാദ്, ജയശ്രീ രമണൻ, ചവറ ഹരീഷ്, ഫിലിപ്, സുഭാഷ് കലവറ, കോലത്ത് വേണു, സെയ്നുലാബ്ദീൻ, സലാഹുദ്ദീൻ, വാടിയിൽ ജോൺസൺ, ബാബുമോൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story