Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാലയിൽ മലപ്പത്തൂർ ഭൂമി ...

മാലയിൽ മലപ്പത്തൂർ ഭൂമി തട്ടിപ്പ്: നടപടിയെടുക്കാതെ റവന്യൂ വകുപ്പ്​

text_fields
bookmark_border
കൊല്ലം: മാലയിൽ മലപ്പത്തൂരിൽ 100 കോടിയോളം രൂപയുടെ സർക്കാർ ഭൂമി കൈയേറിയ സംഭവത്തിൽ നടപടിയെടുക്കാതെ റവന്യൂ വകുപ്പ്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലൻസ് ത്വരിതാന്വേഷണത്തിൽ പറയുന്ന 11 കാര്യങ്ങളിൽ നടപടി സ്വീകരിക്കാൻ കലക്ടർ തയാറായിട്ടില്ല. കലക്ടറെ നിശ്ശബ്ദനാക്കിയത് റവന്യൂ വകുപ്പി​െൻറ ഇടപെടലാണെന്ന് ആക്ഷേപമുയരുന്നു. 150 ഏക്കർ ഭൂമി കൈയേറിയ വിഷയത്തിലാണ് റവന്യൂ വകുപ്പ് കൈയേറ്റക്കാരെ സഹായിക്കുന്ന നിലപാെടടുക്കുന്നത്. കുറ്റക്കാരെന്ന് കെണ്ടത്തിയ ഒരു ഉദ്യോഗസ്ഥനെതിരെയും നടപടിയെടുത്തിട്ടില്ല. അന്വേഷണം നടത്തിയ വിജിലൻസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി അന്വേഷണം അട്ടിമറിച്ചു. കൊട്ടാരക്കര, വെളിയം വില്ലേജിലെ മാലയിൽ മലപ്പത്തൂരിൽ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾ തട്ടിയെടുത്തതിനെക്കുറിച്ച് ജില്ല പരിസ്ഥിതി സംരക്ഷണ ഏകോപനസമിതി നൽകിയ പരാതിയെത്തുടർന്നാണ് വിജിലൻസ് ത്വരിതാന്വേഷണം നടത്തിയത്. ഇതി​െൻറ അടിസ്ഥാനത്തിൽ 2017 നവംബർ രണ്ടിന് വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഭൂമി തിരിച്ചുപിടിക്കുന്നതിനും സർക്കാറിനുണ്ടായ നഷ്ടം കണക്കാക്കുന്നതിനും വിജിലൻസ് നൽകിയ നിർദേശങ്ങൾ നടപ്പാക്കാൻ റവന്യൂ വകുപ്പ് തയാറാവുന്നില്ല. 1960ലെ സ്പെഷൽ റൂൾസ് പ്രകാരം റബർ കൃഷി നടത്താൻ പാട്ട വ്യവസ്ഥയിൽ സർക്കാർ നൽകിയ ഭൂമി നന്ദാവനം എസ്റ്റേറ്റ് ൈപ്രവറ്റ് ലിമിറ്റഡ് എന്ന കമ്പനി വ്യാജപ്രമാണവും വ്യാജ വിലയാധാരവുമുണ്ടാക്കി സ്വന്തമാക്കുകയായിരുന്നു. 1960ൽ റബർ കൃഷി നടത്താൻ ലൈസൻസ് ലഭിച്ച ഭൂമി 1958ൽ വിലയ്ക്കു വാങ്ങിയതായാണ് വ്യാജപ്രമാണം ചമച്ചത്. പിന്നീട് ഉദ്യോഗസ്ഥരുടെ അനുമതിയോടെ ഭൂമി പ്ലോട്ട് തിരിച്ച് വിൽപന നടത്തുകയായിരുന്നു. 1202/58 എന്ന നമ്പറിൽ ഉണ്ടാക്കിയ വ്യാജ പട്ടയത്തി​െൻറ അടിസ്ഥാനത്തിലാണ് ഇത്രയും നാൾ ഈ ഭൂമി കൈവശം െവക്കുകയും മറിച്ചുവിൽക്കുകയും ചെയ്തതെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. യഥാർഥത്തിൽ നന്ദാവനം എസ്േറ്ററ്റ് ഉടമക്ക് റബർ കൃഷിക്കായി പാട്ടത്തിനു നൽകിയ ഭൂമിയാണിത്. നന്ദാവനം എസ്േറ്ററ്റ് കൈവശംവെച്ചിരുന്ന ഭൂമി 2008ലാണ് ഇൻേഡ്രായൽ ഫർണിച്ചേഴ്സ് എന്ന സ്ഥാപനത്തിന് മറിച്ചുവിൽക്കുന്നത്. സ​െൻറിന് 7000മോ 8000മോ രൂപ കൊടുത്തു സ്വന്തമാക്കിയ ഭൂമിയിലെ ഓരോ സ​െൻറിൽനിന്ന് പതിനായിരക്കണക്കിന് രൂപയുടെ തടികളാണ് ഇവർ മുറിച്ചുകടത്തിയത്. ഇതിന് എല്ലാ രാഷ്ട്രീയപാർട്ടികളും യൂനിയനുകളും കൂട്ടുനിന്നു. മൊത്തം ഒമ്പത് പ്ലോട്ടുകളായി തിരിച്ച ഭൂമിയിലെ ആറ് പ്ലോട്ടുകളാണ് ഇൻേഡ്രായിൽ വാങ്ങിയത്. ഈ ഭൂമിയിൽനിന്നുള്ള മരങ്ങളെല്ലാം മുറിച്ചുകടത്തിയ ശേഷം 2011ൽ ക്രഷർ യൂനിറ്റ് നടത്തുന്നതിനായി എസ്.എൻ ഗ്രാനൈറ്റ്സ് എന്ന സ്ഥാപനത്തിനു മറിച്ചുവിൽക്കുന്നതോടെയാണ് ഭൂമിസംബന്ധിച്ച വെട്ടിപ്പി​െൻറ കഥകൾ പുറത്തുവന്നത്. ജനവാസമേഖലയിൽ ക്വാറിയും ക്രഷറും തുടങ്ങാനുള്ള നീക്കത്തിനെതിരെ ജനങ്ങൾ സംഘടിക്കുകയും മാലയിൽ മലപ്പത്തൂർ പ്രകൃതി സംരക്ഷണസമിതി രൂപവത്കരിച്ച് സമരം ആരംഭിക്കുകയും ചെയ്തു. തുടർന്നാണ് വിജിലൻസിന് പരാതി നൽകിയത്. മുൻ വെളിയം വില്ലേജ് ഓഫിസർ ഉണ്ണികൃഷ്ണപിള്ള, മുൻ പൂയപ്പള്ളി സബ് രജിസ്ട്രാർ പി. മുരളീധരൻ, മുൻ കൊട്ടാരക്കര അഡീഷനൽ തഹസിൽദാർ ഒ. രാജു, മുൻ വെളിയം വില്ലേജ് ഓഫിസർ എസ്. വിജയകുമാർ, മുൻ അഡീഷനൽ തഹസിൽദാർ സെബാസ്റ്റ്യൻ പോൾ, മുൻ അഡീഷനൽ തഹസിൽദാർ എ. ഉണ്ണികൃഷ്ണൻ, താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ, ലാൻഡ് റവന്യൂ ഡെപ്യൂട്ടി കലക്ടർ, നന്ദാവനം എസ്േറ്ററ്റ് ൈപ്രവറ്റ് ലിമിറ്റഡി​െൻറ മാനേജിങ് ഡയറക്ടർ എന്നിവരെയാണ് വിജിലൻസ് കേസിൽ പ്രതികളാക്കിയിരിക്കുന്നത്. സ്വന്തം ലേഖകൻ
Show Full Article
TAGS:LOCAL NEWS 
Next Story